TRENDING:

പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പട്ടാപ്പകൽ രണ്ടരലക്ഷം കവർന്നു; ടിക് ടോക് താരം മീശ വിനീതും കൂട്ടാളിയും പിടിയിൽ

Last Updated:

ടിക് ടോക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രമുഖ ടിക് ടോക് താരവും കൂട്ടാളിയും പിടിയില്‍. മീശ വിനീത് എന്ന വിനീത് (26), ജിത്തു (22) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടറിലെത്തി പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് കവര്‍ച്ച നടത്തുകയായിരുന്നു. ടിക് ടോക് താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാല്‍സംഗ കേസിലും പ്രതിയാണ്.
advertisement

Also Read- കോന്നിയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ

കവര്‍ച്ചയ്ക്കു ശേഷം സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന ഇവര്‍ പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ച് കവര്‍ച്ച നടത്തിയത്.

Also Read- ലക്ഷ്മിപ്രിയയെ ഒഴിവാക്കാൻ 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് മർദനത്തിനിരയായ യുവാവിന്റെ പിതാവ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ മാനേജര്‍ ഷാ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ രണ്ടു പേര്‍ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ഷാ പിറകെ ഓടിയെങ്കിലും അവര്‍ കടന്നുകളഞ്ഞിരുന്നു. ഉടന്‍ തന്നെ മംഗലപുരം പൊലീസില്‍ അറിയിച്ചു. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പെട്രോൾ പമ്പ് മാനേജരിൽ നിന്ന് പട്ടാപ്പകൽ രണ്ടരലക്ഷം കവർന്നു; ടിക് ടോക് താരം മീശ വിനീതും കൂട്ടാളിയും പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories