പത്തനംതിട്ട: കോന്നിയിൽ യുവതി മരിച്ച സംഭവത്തിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കുമ്മണൂർ സ്വദേശി മൻസൂറത്തിനെയാണ് കോന്നി പൊലീസ് അറസ്റ്റ് ചെയ്തത്. മൻസൂറത്തിന്റെ മകന്റെ ഭാര്യ ഷംനയാണ് മരിച്ചത്. ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച ഷംന ഷംന ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഷംനയുടെ വീട്ടുകാരുടെ പരാതിയിലാണ് മൻസൂറത്തിന്റെ അറസ്റ്റ്. ഭർത്താവിന്റെയും മാതാവിന്റെയും പീഡനത്തെ തുടർന്നാണ് ഷംന ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ പരാതി. കഴിഞ്ഞ മാസം 24 നാണ് ഷംന മരിച്ചത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Domestic Abuse, Pathanamthitta, Suicide