TRENDING:

ജാതകത്തിൽ ചൊവ്വാദോഷം; പരിഹാരത്തിന് 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക

Last Updated:

ട്യൂഷന് വേണ്ടി കുട്ടിയെ ഒരാഴ്ച്ച തന്റെ വീട്ടിൽ നിർത്തണമെന്ന് അധ്യാപിക വിദ്യാർത്ഥിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഞ്ചാബ്: ജാതകത്തിലെ ചൊവ്വാ ദോഷം പരിഹരിക്കാൻ 13 വയസ്സുള്ള വിദ്യാർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക. പ‍ഞ്ചാബിലെ ജലന്ധറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.
advertisement

ജാതകത്തിൽ ചൊവ്വാദോഷമുള്ളതിനാൽ വിവാഹം നടക്കില്ലെന്ന് യുവതിയുടെ കുടുംബം ഭയപ്പെട്ടിരുന്നു. ഇതിന് പരിഹാരമായി ജോത്സ്യൻ നിർദേശിച്ച വഴിയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിക്കുക എന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി പ്രതീകാത്മക വിവാഹം കഴിച്ചാൽ ജാതകത്തിലെ ദോഷം മാറിക്കിട്ടുമെന്നായിരുന്നു നിർദേശം.

യുവതിയുടെ ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയാണ് 13 വയസ്സുള്ള ആൺകുട്ടി. ട്യൂഷന് വേണ്ടി കുട്ടിയെ ഒരാഴ്ച്ച തന്റെ വീട്ടിൽ നിർത്തണമെന്ന് അധ്യാപിക വിദ്യാർത്ഥിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയത്. ഈ സമയത്തായിരുന്നു വിവാഹം നടത്തിയത്.

advertisement

ഒരാഴ്ച്ചയ്ക്ക് ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ കുട്ടി നടന്ന സംഭവങ്ങൾ വീട്ടുകാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. വിവരം അറിഞ്ഞ ഉടനെ കുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.

യഥാർത്ഥ വിവാഹ ചടങ്ങുകളോടെയാണ് കുട്ടിയെ അധ്യാപിക വിവാഹം ചെയ്തതെന്ന് പരാതിയിൽ പറയുന്നു. പരമ്പരാഗത ചടങ്ങുകളായ, ഹൽദി, മെഹന്ദി ചടങ്ങുകളും ആദ്യ രാത്രിയും അടക്കം വിവാഹത്തിന് ഉണ്ടായിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന് ശേഷം വിവാഹ വളകൾ പൊട്ടിച്ച് യുവതി 'വിധവ'യായി പ്രഖ്യാപിച്ചു. നിർദ്ദേശിച്ച ആചാരങ്ങൾ പൂർത്തിയാക്കുന്നതിന് കുടുംബം അനുശോചന യോഗമടക്കം സംഘടിപ്പിച്ചിരുന്നു.

advertisement

Also Read-സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന കള്ളന്മാർ കുടുങ്ങിയത് സിസിടിവിയിൽ

കുട്ടിയെ അനധികൃതമായി തടവിലാക്കിയാണ് നിർബന്ധിച്ച് ചടങ്ങുകൾ പൂർത്തിയാക്കിയതെന്നും ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

അതേമസയം, വീട്ടുകാർ പരാതി നൽകിയതോടെ കേസ് ഒതുക്കി തീർക്കാൻ അധ്യാപികയും ബന്ധുക്കളും ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. അധ്യാപികയുടെ സമ്മർദ്ദത്തെ തുടർന്ന് പരാതി പിൻവലിക്കാൻ ആൺകുട്ടിയുടെ വീട്ടുകാർ നിർബന്ധിതരായി. ആൺകുട്ടിയുടെ കുടുംബത്തിൽ നിന്നും പരാതി ലഭിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചതായി ബസ്തി ബവഖേൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗംഗദീപ് സിങ് സെഖോൻ വ്യക്തമാക്കി.

advertisement

Also Read-നടുറോഡില‍് മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു; ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ

ഇരുകൂട്ടരും തമ്മിൽ പ്രശ്നം ഒത്തുതീർപ്പാക്കി പരാതി പിൻവലിച്ചതാണെന്നാണ് വിശദീകരണം. അതേസമയം, സംഭവം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേരും വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

കേസിൽ ഇതുവരെ അധ്യാപികയ്ക്കോ കുടുംബത്തിനോ എതിരെ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

മറ്റൊരു സംഭവത്തിൽ, കെയർടേക്കറുടെ ക്രൂര മർദനത്തിൽ പരിക്കേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ഹരിയാന ഗുരുഗ്രാം സ്വദേശിനിയായ പതിമൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. ജീവന് തന്നെ ഭീഷണി ഉയർത്തുന്ന തരത്തിലുള്ള  അതിക്രമമാണ് കുട്ടിക്ക് നേരിടേണ്ടി വന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സംഭവത്തിൽ കുഞ്ഞിന്‍റെ കെയർടേക്കറായ പതിന‍ഞ്ചുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ജാതകത്തിൽ ചൊവ്വാദോഷം; പരിഹാരത്തിന് 13 കാരനായ വിദ്യാർത്ഥിയെ വിവാഹം ചെയ്ത് അധ്യാപിക
Open in App
Home
Video
Impact Shorts
Web Stories