ഇന്റർഫേസ് /വാർത്ത /Crime / സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന കള്ളന്മാർ കുടുങ്ങിയത് സിസിടിവിയിൽ

സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന കള്ളന്മാർ കുടുങ്ങിയത് സിസിടിവിയിൽ

representative image

representative image

പിടികൂടിയപ്പോൾ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു യുവാക്കളുടെ പ്രതികരണം.

  • Share this:

മീററ്റ്: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്ന കള്ളന്മാർ പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾ അലക്കി ഉണക്കാനിട്ട അടിവസ്ത്രങ്ങളാണ് യുവാക്കൾ മോഷ്ടിച്ചത്. രണ്ട് പേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളിൽ യുവാക്കൾ അടിവസ്ത്രം മോഷ്ടിക്കുന്നത് വ്യക്തമാണ്. ബൈക്കിൽ എത്തിയ യുവാക്കൾ അയയിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുത്ത് കടന്നു കളയുകയായിരുന്നു. മുഹമ്മദ് റോമിൻ, മുഹമ്മദ് അബ്ദുൾ എന്നീ യുവാക്കളെയാണ് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, പിടികൂടിയപ്പോൾ തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു യുവാക്കളുടെ പ്രതികരണം. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പും മോഷണക്കുറ്റവും ചുമത്തിയാണ് രണ്ട് പേർക്കെതിരെയും കേസെടുത്തത്.

മീററ്റിലെ സദർ ബസാർ സ്വദേശിയായ സഞ്ജയ് ചൗധരിയാണ് പൊലീസിൽ പരാതി നൽകിയത്. മാർച്ച് പതിനാലിന് നൽകിയ പരാതിയിൽ യുവാക്കൾ തന്റെ പ്രായപൂർത്തിയാകാത്ത മകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പരാതിക്കാരൻ പൊലീസിന് നൽകി.

Also Read-നടുറോഡില‍് മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു; ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ

വീടിന് പുറത്ത് അലക്കി ഉണക്കാനിട്ട അടിവസ്ത്രങ്ങൾ ബൈക്കിലെത്തിയ യുവാക്കൾ എടുത്ത് കടന്നു കളയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ വീഡിയോ സോഷ്യൽമീഡിയയിലും പ്രചരിച്ചിരുന്നു.

വിദ്യാർഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ നഴ്സിങ് കോളജ് ഡയറക്ടർ അറസ്റ്റിലായതും ഏതാനും ദിവസം മുമ്പാണ്. ജാര്‍ഖണ്ഡിലെ ഖുന്ദിയില്‍ സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളേജിലെ ഡയറക്ടര്‍ ബബ്ലു എന്ന പര്‍വേസ് ആലത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read-ഭർത്താവിനെ കെട്ടിയിട്ട് മുൻ ഭർത്താവിന്റെ സഹോദരൻ യുവതിയെ ബലാത്സംഗം ചെയ്തു

ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പൊലീസിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് ഖുന്ദി എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. സഹനശക്തി പരിശോധിക്കാനെന്ന പേരിൽ വിദ്യാർഥിനികളുടെ വസ്ത്രത്തിനുള്ളിലൂടെ കൈകടത്തി പരിശോധന നടത്തിയെന്നാണ് ഡയറക്ടർക്കെതിരായ പരാതി.

നിരവധി വിദ്യാർഥിനികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. വിദ്യാർത്ഥികൾ അവരുടെ അനുഭവം ഒരു സാമൂഹിക പ്രവർത്തകയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. വിദ്യാർത്ഥികൾ നൽകിയ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകയായ ലക്ഷ്മി ബഖ്‌ല ഗവർണർക്ക് കത്തെഴുതി.

ഇതിനെത്തുടർന്ന് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ (ബിഡിഒ) കീഴിൽ അന്വേഷണം ആരംഭിക്കുകയും പ്രാദേശിക മഹിളാ താനയിൽ നിന്നുള്ള ഒരു സംഘം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും ചെയ്തു. അന്വേഷണ സംഘം ഖുന്തി എസ്പി അശുതോഷ് ശേഖറിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതിനു പിന്നാലെയാണ് ഡയറക്ടർ അറസ്റ്റിലായത്.

First published:

Tags: Women abuse