നടുറോഡില‍് മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു; ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
മകന്റെ അടിയിൽ ബോധക്ഷയം സംഭവിച്ച അമ്മയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂഡൽഹി: നടുറോഡിൽ മകന്റെ അടിയേറ്റ് വീണ് വയോധികയായ അമ്മ മരിച്ചു. ഡൽഹിയിലെ ദ്വാരകയിൽ തിങ്കളാഴ്ച്ച വൈകിട്ടടോടെയാണ് സംഭവം നടന്നത്. 76 വയസ്സുള്ള അവ്താർ കൗർ എന്ന സ്ത്രീയാണ് മകന്റെ അടിയേറ്റ് മരിച്ചത്. മകന്റെ അടിയേറ്റ് അവ്താർ റോഡിലേക്ക് വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
അയൽവാസികളുമായി പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് മകൻ അമ്മയെ കൊല്ലുന്നതിൽ ചെന്നവസാനിച്ചത്. അയൽവാസിയുടെ വീടിന് മുന്നിൽ അവ്താർ കൗറും മകനും ഭാര്യയും നിന്ന് സംസാരിക്കുന്നതും ഇതിനിടയിൽ മകൻ അവ്താർ സിങ്ങിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. അടിയേറ്റ അവ്താർ റോഡിലേക്ക് വീഴുന്നതും മരുമകൾ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം.
മകന്റെ അടിയിൽ ബോധക്ഷയം സംഭവിച്ച അവ്താർ കൗറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ സ്ത്രീ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ അവ്താർ കൗറിന്റെ നാൽപ്പത്തിയഞ്ച് വയസ്സ് പ്രായമുള്ള മകൻ റൺബീർ കൗറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയാണ് റൺബീർ കൗറിനെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
Horrible. A man in Delhi slaps his old mother, she dies. pic.twitter.com/NsAO8PZb7b
— Sandeep Singh (@PunYaab) March 16, 2021
സംഭവം നടക്കുന്നതിന് മുമ്പ് അവ്താർ കൗറും അയൽവാസിയും തമ്മിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട് തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. തുടർന്ന് പൊലീസിനെയും അയൽവാസി വിളിച്ചിരുന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ചെന്നായിരുന്നു അയൽവാസി അറിയിച്ചചത്. തുടർന്ന് പൊലീസും മടങ്ങി.
advertisement
Also Read-എളുപ്പത്തിൽ പണം സമ്പാദിക്കാൻ നിരോധിച്ച മരുന്നുകൾ ഉണ്ടാക്കി വിറ്റ പിഎച്ച്ഡിക്കാരൻ അറസ്റ്റിൽ
ഇതെല്ലാം കഴിഞ്ഞതിന് ശേഷം വീട്ടിലെത്തി റൺബീർ കൗർ അമ്മ അയൽവാസിയുമായി വഴക്കുണ്ടാക്കിയത് അറിഞ്ഞു. ഇതിനെതിരെ അമ്മയുമായി റൺബീർ ചെറിയ തർക്കവുമുണ്ടായി. ഇതിനിടയിലാണ് റൺബീർ അമ്മയെ അടിച്ചതും ബോധരഹിതയായ അവ്താർ കൗർ മരണപ്പെട്ടതും.
മറ്റൊരു സംഭവത്തിൽ, വീട്ടിൽ കയറി യുവതിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഗുണ്ടാ സംഘത്തിലെ രണ്ടു പേർ അറസ്റ്റിലായി. കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന സംഭവത്തിൽ കരാഞ്ചിറ സ്വദേശി നിഖില്‍, പുല്ലഴി സ്വദേശി ശരത്ത് എന്നിവരാണ് കാട്ടൂര്‍ പോലീസിന്റെ പിടിയിലായത്. നന്ദനത്തു പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് ദര്‍ശന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.
advertisement
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടിലേക്കു ഇരച്ചെത്തിയ ഗുണ്ടാ സംഘം ലക്ഷ്മിയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. പന്നിപടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഗുണ്ടാസംഘം ലക്ഷ്മിയെ വെട്ടി വീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും ഗുണ്ടാ സംഘവും തമ്മിലുണ്ടായ ചില പ്രശ്നങ്ങളുടെ തുടർച്ചയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Location :
First Published :
March 17, 2021 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നടുറോഡില‍് മകന്റെ അടിയേറ്റ് പ്രായമായ അമ്മ വീണ് മരിച്ചു; ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ