ട്യൂഷൻ പഠിക്കാനെത്തിയ പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക ലൈംഗികമായി പീഡിപ്പിച്ചത്. നേരത്തെ ഇതേ കുട്ടിയെ പീഡിപ്പിച്ചതിന് ഇവര്‍ അറസ്റ്റിലായിരുന്നു. കൊച്ചിയില്‍ നിന്നാണ് ട്യൂഷൻ അധ്യാപികയെയും കുട്ടിയെയും കണ്ടെത്തിയത്. ഇവർ പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് കടത്തിക്കൊണ്ടുപോകുകയായിരുന്നു.
ഇതേത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയെ പിടികൂടിയത്. കുട്ടിയെ കടത്തിക്കൊണ്ടുപോകാൻ സഹായിച്ച സുഹൃത്തിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റ് ചെയ്തവരെ തിരുവനന്തപുരത്ത് എത്തിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. നാളെ ഇരുവരെയും കോടതിയിൽ ഹാജരാക്കും.
advertisement
Also Read- സ്വകാര്യ ബസിന്റെ പിൻ സീറ്റിൽ യാത്ര ചെയ്യവേ 17കാരന് പീഡനം; പ്രതിയ്ക്കായി അന്വേഷണം തുടങ്ങി
നേരത്തെയും ഇതേ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിന് അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് അധ്യാപികയെയും വിദ്യാർഥിനിയെയും വീണ്ടും കാണാതായത്.