സ്വകാര്യ ബസിന്റെ പിൻ സീറ്റിൽ യാത്ര ചെയ്യവേ 17കാരന് പീഡനം; പ്രതിയ്ക്കായി അന്വേഷണം തുടങ്ങി
- Published by:Anuraj GR
- news18-malayalam
Last Updated:
സ്വകാര്യ ബസിന്‍റെ പിൻസീറ്റിൽ പതിനേഴുകാരനെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ബസില്‍ പതിനേഴുകാരനെതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം. പതിനേഴുകാരനെ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തില്‍ കൊടുമണ്‍ പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ടയിൽനിന്ന് അടൂരിലേക്ക് വരുമ്പോഴാണ് സംഭവം.
സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് 17കാരന് നേരെ അക്രമമുണ്ടായത്. പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പതിനേഴുകാരന്‍റെ മൊഴിയെടുത്തശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പതിനേഴുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ ആളെക്കുറിച്ച് സൂചന ലഭിച്ചതായും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോടുണ്ടായ മറ്റൊരു സംഭവത്തിൽ 16കാരനെതിരെ ലൈംഗികാതിക്രമശ്രമം ഉണ്ടായിരുന്നു. ക്വട്ടേഷൻ സംഘമാണ് ആൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടി തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
June 22, 2023 2:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വകാര്യ ബസിന്റെ പിൻ സീറ്റിൽ യാത്ര ചെയ്യവേ 17കാരന് പീഡനം; പ്രതിയ്ക്കായി അന്വേഷണം തുടങ്ങി