നവംബർ 30ന് രാത്രി വെസ്റ്റ്ഹിൽ- എലത്തൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽവെച്ച് തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് ട്രെയിനിനുനേരെയാണ് ഇവർ കല്ലെറിഞ്ഞത്. ഈ ഭാഗങ്ങളിൽ ട്രെയിനിനുനേരെ കല്ലേറ് പതിവാണ്. റെയിൽവേ ട്രാക്കിനടുത്തെത്തുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനാൽ ഈ നിലക്കാണ് അന്വേഷണം പുരോഗമിക്കുന്നത്.
advertisement
ദീർഘകാലം തടവുശിക്ഷ ലഭിച്ചേക്കാവുന്ന റെയിൽവേ ആക്ടിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അനധികൃതമായി റെയിൽവേ ട്രാക്കിനടുത്തെത്തി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ സുരക്ഷാ സേന അറിയിച്ചു.
Also Read- പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതൃസഹോദരന് ജീവിതകാലം മുഴുവൻ കഠിനതടവ്
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എഎസ്ഐമാരായ ജി എസ് അശോക്, ശ്രീനാരായണൻ, നന്ദ ഗോപാൽ, ഹെഡ് കോൺസ്റ്റബ്ൾ കെ സിറാജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.