നെടുങ്കണ്ടം: വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. കൊല്ലം തടിക്കാട് കൈതക്കാട് സജീവ് മന്‍സിലില്‍ സജീവ് സലാഹുദ്ദീന്(49) ആണ് പൊലീസ് പിടിയിലായത്. പോത്തിനെ തീറ്റിക്കൊണ്ടിരുന്ന വീട്ടമ്മയുടെ മാലയാണ് കഴുത്തിൽ കത്തിവെച്ച് മോഷ്ടിച്ചത്.
സ്കൂട്ടറില്‍ വന്ന സജീവ് സലാഹുദ്ദീന് പോത്തിനെ കൊടുക്കുമോയെന്ന് ചോദിച്ച് അടുത്തുവന്നശേഷംകഴുത്തില്‍ കത്തി വെച്ച് മാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. കേസന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളും വീട്ടമ്മ നല്കിയ അടയാളങ്ങളുമാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി കൊല്ലം ജില്ലയില്‍ സ്ഥിരതാമസക്കാരനാണ്.
Also Read-പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതൃസഹോദരന് ജീവിതകാലം മുഴുവൻ കഠിനതടവ്
നെടുങ്കണ്ടം എസ്എച്ച്ഒ ബിനു ബി.എസ്, എസ്ഐമാരായ സജിമോന്‍ ജോസഫ്, ബിനോയ് എബ്രഹാം, സജീവ് പി.കെ, എഎസ്ഐ ജേക്കബ് യേശുദാസ്, ഉദ്യോഗസ്ഥരായ മാരായ അഭിലാഷ് ആര്, സുനില്‍ മാത്യു, അരുണ്‍ കൃഷ്ണ സാഗര്‍, വി.കെ. അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.