തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ പിതൃസഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പ്രതി ജീവിത കാലം മുഴുവൻ കഠിന തടവിനു വിധേയമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കഠിന തടവ് കൂടാതെ ഒന്നരലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇത് കൂടാതെ അതിജീവിതർക്കുള്ള നഷ്ടപരിഹാര ഫണ്ടിൽനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം പി ഷിബു ഉത്തരവിട്ടു.
Also Read- ബൈക്ക് നൽകിയില്ല; യുവാവിന് സുഹൃത്തിന്റെ ക്രൂരമർദനം: സിസിടിവി ദൃശ്യം പുറത്ത്
2014 ൽ പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ പഠനാവശ്യങ്ങൾക്കായി താമസിക്കുമ്പോൾ പലതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.