കന്യാകുമാരി : കഞ്ചാവ് ലഹരിയിൽ അരിവാൾ കൊണ്ട് മൂന്ന് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. കന്യാകുമാരി, വിവേകാനന്ദപുരം സ്വദേശി മോഹൻദാസ് (40), സുനാമി കോളനി സ്വദേശി ആക്നൽ (18), ടൈസൺ (27) എന്നിവരെ വെട്ടിയ സംഭാവത്തിലാണ് സുനാമി കോളനി സ്വദേശി ജെഫ്രിൻ (20), കാൻഷ്ടൻ റാഫിനായുമാണ് അറസ്റ്റ് ചെയ്യ്തത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
പൊലീസ് പറയുന്നത് ഇങ്ങനെ: മോഹൻദാസ് ഇന്നലെ രാത്രി വിവേകാനന്ദപുരത്തുള്ള എടിഎമ്മിൽ ബന്ധുവിന് പണം ട്രാൻസ്ഫർ ചെയ്ത ശേഷം ബൈക്കിൽ തിരികെ വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ജെഫ്രിന്റെ ബൈക്കിൽ ചെറുതായി ഉരസി. താഴെ വീണ ജെഫ്രിനെ മോഹൻദാസ് പിടിച്ചു എഴുന്നേൽപ്പിച്ചു. തുടർന്ന് ഇരുവർക്കുമിടയിൽ വാക്കേറ്റവുമുണ്ടായി.
advertisement
Also Read- കൈക്കൂലി വാങ്ങിയത് കൈയോടെ പിടികൂടി; റവന്യൂ ഉദ്യോഗസ്ഥന്‍ പണം വിഴുങ്ങി; വീഡിയോ വൈറല്‍
ലഹരിയിലായിരുന്ന ജെഫ്രിൻ തന്റെ സുഹൃത്തുക്കളെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി. സുഹൃത്തുക്കൾ വന്നതും മറച്ച് വച്ചിരുന്ന അരിവാൾ കൊണ്ട് ജെഫ്രിൻ മോഹൻദാസിന്റെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് അവിടെ നിന്ന് സുഹൃത്തുക്കളുമായി സുനാമി കോളനിയിൽ താമസിക്കുന്ന അക്നലിനെയും വെട്ടി പരിക്കേൽപ്പിച്ചു.
Also Read- തൃശൂരിലെ വയോധിക ദമ്പതികളുടെ കൊല കഴുത്ത് മുറിച്ച്; ചെറുമകൻ അക്മൽ കുറ്റം സമ്മതിച്ചു
അക്നലിനും ജെഫ്രിനും മുൻ വിരോധം ഉള്ളതായിട്ട് പറയപ്പെടുന്നു. തുടർന്ന് അവിടെ നിന്ന് അരിവാളുമായി അടുത്ത തെരുവിൽ താമസിക്കുന്ന ടൈസണിനെയും വെട്ടിപരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് മൂന്ന് പേരെയും രക്ഷിച്ച് കന്യാകുമാരി സർക്കാർ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി.
കന്യാകുമാരി ഡിവൈഎസ്പി മഹേഷ് ആശുപത്രിയിലെത്തി അന്വേഷണം നടത്തവേ വീണ്ടും മോഹൻദാസിനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനെ ജെഫ്രിനെ പൊലീസ് പിടികൂടുകയായിരുന്നു. തനിക്ക് സ്വന്തമായി അഭിഭാഷകനുണ്ടെന്നും തന്നെ പിടികൂടിയ പൊലീസിനെ വെറുതെ വിടില്ല എന്നും ജെഫ്രിൻ പൊലീസിനേയും ഭീഷണിപ്പെടുത്തി. തുടർന്ന് ജെഫ്രിനെയും സുഹൃത്തിനെയും കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തു.