TRENDING:

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച എം.ഡിയുടെ മക്കള്‍ വിമാനത്താവളത്തില്‍ പിടിയില്‍

Last Updated:

റിനു സ്ഥാപനത്തിന്റെ സി.ഇ.ഒയും റിയ ഡയറക്​ടർ ബോർഡ്​ അംഗവുമാണ്. ഇരുവർക്കുമെതിരെ പൊലീസ്​ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായ തോമസ് ഡാനിയേലിന്റെ മക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.
advertisement

റിനു സ്ഥാപനത്തിന്റെ സി.ഇ.ഒയും റിയ ഡയറക്​ടർ ബോർഡ്​ അംഗവുമാണ്. ഇരുവർക്കുമെതിരെ പൊലീസ്​ ലുക്ക്​ ഔട്ട്​ നോട്ടീസ്​ പുറപ്പെടുവിച്ചിരുന്നു. ഇരുവരേയും കേരളത്തിലേക്കെത്തിക്കാന്‍ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു. സ്ഥാപനത്തിന്റെ മാനേജിങ് പാര്‍ട്ണറായ തോമസ് ഡാനിയല്‍ എന്ന റോയിയും, ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമായ പ്രഭ ഡാനിയേല്‍ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാതായതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നത്. നൂറുകണക്കിന് പരാതികള്‍ ഉയര്‍ന്നതോടെ തോമസ് ഡാനിയലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ മടക്കി നല്‍കാത്തതിന് കോന്നി പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

advertisement

You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]Covid 19| സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കോവിഡ്; 2097 പേർ രോഗമുക്തി നേടി [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെ ഓഫീസ് റെയ്ഡ് ചെയ്തിരുന്നു. സംസ്​ഥാനത്തും ഇതര സംസ്​ഥാനങ്ങളിലുമായി 325 ശാഖകളാണുള്ളത്​ സ്ഥാപനത്തിനുള്ളത്​. സ്​ഥാപനം 2000 കോടിയുടെ തട്ടിപ്പ്​ നടത്തിയെന്നാണ്​ വിവരം. പോപ്പുലർ ഫിനാൻസിന്​ സംസ്ഥാനത്ത്​ മാത്രം 270 ശാഖകളുണ്ട്​.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച എം.ഡിയുടെ മക്കള്‍ വിമാനത്താവളത്തില്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories