'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ

Last Updated:

'സാഹചര്യങ്ങള്‍ മാറിയേക്കാം എന്നാല്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ മാറില്ല' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

മുംബൈ: എവിടെ ആയാലും ഫിറ്റ്നസില്‍ വിട്ടുവീഴ്ചയില്ലാത്ത താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താരം പോസ്റ്റ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും വര്‍ക്ക്‌ഔട്ട് പോലെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അത്തരത്തിലൊരു വീഡിയോയുമായി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് കോഹ്‌ലി.
'സാഹചര്യങ്ങള്‍ മാറിയേക്കാം എന്നാല്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍ മാറില്ല' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.








View this post on Instagram





Situations change but your missions don’t 🎯. Check out @one8.innerwear from the Link in Bio 😉


A post shared by Virat Kohli (@virat.kohli) on



advertisement
ഫിറ്റ്നസ് വീഡിയോകളിൽ സഹതാരങ്ങളെ വെല്ലുവിളിച്ചുകൊണ്ടും കോഹ്‌ലി ഫിറ്റ്നസ് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ 50 ലക്ഷത്തോളം ആളുകളാണ് വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റയിലെ വീഡിയോ കണ്ടത്.
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വിശേഷം ഇന്നലെ താരം പങ്കുവെച്ചതിന് പിന്നാലെയാണ് പുതിയ വീഡിയോ. വിരുഷ്ക താരകുടുംബത്തിലേക്ക് ഒരു അതിഥി കൂടിയെത്തുന്നു എന്നതായിരുന്നു ഇന്നലെ പുറത്തുവിട്ട വാർത്ത. ഇനി ഞങ്ങള്‍ മൂന്ന് പേര്‍ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും സന്തോഷ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ
Next Article
advertisement
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങൾക്ക് 50 ശതമാനം വരെ തീരുവ ചുമത്തി മെക്‌സിക്കോ
  • മെക്സിക്കോയിൽ 50% വരെ പുതിയ തീരുവ ചുമത്തി, 1,400-ലധികം ഉൽപ്പന്നങ്ങൾ ലക്ഷ്യമിടുന്നു.

  • 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും, ഇന്ത്യയെ നേരിട്ട് ബാധിക്കും.

  • ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കലും ചൈനയുമായുള്ള വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കലും ലക്ഷ്യം.

View All
advertisement