കൊച്ചി: വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ആലുവയിൽ ഗിഫ്റ്റ് സിറ്റി വരുന്നത്. ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്‍ഡ് ട്രേഡ് (ജിഐഎഫ്ടി) സിറ്റിക്കായി 220 ഹെക്ടർ സ്ഥലം ഏറ്റെടുക്കും. ഇതിനായി സംസ്ഥാന സർക്കാർ 540 കോടി രൂപ അനുവദിച്ചു. 2021 ഫെബ്രുവരിയിൽ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കും.
1600 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പാക്കുന്നത്. 2030 ഓടെ 18000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ വ്യവസായങ്ങൾക്കാണ് മുൻഗണന. എട്ട് മാസം കൊണ്ട് പദ്ധതി രേഖ തയ്യാറാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അൽകേഷ് കുമാർ ശർമ്മ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.