ഇയാളുടെ അറസ്റ്റ് കോട്ടയം വെസ്റ്റ് പോലീസ് രേഖപ്പെടുത്തി. അക്രമത്തിന് ഗൂഢാലോചന നൽകിയ കോട്ടയം മല്ലപ്പള്ളി സ്വദേശിനിയായ ശ്രുതി എന്ന സുലേഖയും പോലീസിന്റെ വലയിലായി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് നാളെ തെളിവെടുപ്പിനായി ഹാജരാക്കും.
ചന്ത കവലയിലെ പെൺ വാണിഭ കേന്ദ്രത്തിൽ അക്രമം നടത്തിയത് പെൺവാണിഭ സംഘങ്ങൾക്കിടയിലെ കുടിപ്പക മൂലമാണെന്ന് നിർണായക കണ്ടെത്തൽ ആണ് കോട്ടയം പോലീസ് നടത്തിയത്. അക്രമത്തിൽ പരിക്കേറ്റ സാൻ ജോസഫ്, അമീർ ഖാൻ, സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ട തിരുവനന്തപുരം സ്വദേശി ഷിനു എന്നിവർ ചേർന്ന് മറ്റൊരു പെൺവാണിഭസംഘത്തിന്റെ നടത്തിപ്പുകാരനായ മാനസ് മാത്യുവിനെ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്നുള്ള കുടിപ്പകയാണ് കഴിഞ്ഞദിവസം നടന്ന അക്രമത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.
advertisement
Also Read-രേഷ്മയുടെ ആൺസുഹൃത്തിനെ കണ്ടെത്തിയതായി സൂചന; കേസിൽ ചോദ്യം ചെയ്യൽ തുടരുന്നു
മുൻപ് ഈ സംഘങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. അന്നുണ്ടായ സാമ്പത്തിക തർക്കം ആണ് കുടിപ്പകയിലേക്ക് മാറിയത്. ഇതിനെത്തുടർന്നാണ് അക്രമത്തിന് ഗൂഢാലോചന നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. അക്രമത്തിന് ആയി തിരുവനന്തപുരത്തെ കൊട്ടേഷൻ സംഘത്തെ ആണ് നിയോഗിച്ചത് എന്നും കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.സംഭവത്തിൽ കൂട്ടു പ്രതികളെക്കുറിച്ചുള്ള മുഴുവൻ വിവരവും ലഭിച്ചതായി പോലീസ് പറയുന്നു.
ഇവരുടെ അറസ്റ്റും വളരെ വേഗത്തിൽ തന്നെ ഉണ്ടാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കോട്ടയത്ത് ചന്ത കവലയിൽ പെൺവാണിഭസംഘം നടത്തിയവർക്കെതിരെയും കേസെടുക്കും. ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കിടക്കുന്നതേയുള്ളൂ. രണ്ടുപേർ ആശുപത്രിയിൽ കഴിയുന്നത് ഒഴിച്ചാൽ പൊൻകുന്നം സ്വദേശിയായ യുവതിയും തിരുവനന്തപുരം സ്വദേശി ഷിനുവും പോലീസ് നിരീക്ഷണത്തിലാണ്.
Also Read-കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരില്‍ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിലായി
കോട്ടയത്ത് പലയിടങ്ങളിലും ഇവർ പെൺവാണിഭ കേന്ദ്രം നടത്തിയതായി വിവരമുണ്ട്. തലയോലപ്പറമ്പ് സ്വദേശിയായ ഒരാൾ ഇതിന് പിന്നിലുണ്ടെന്നും ഇയാൾ കസ്റ്റഡിയിൽ ആയതായും പോലീസ് പറയുന്നു. കോട്ടയം സംഘത്തിൽപ്പെട്ട കൂടുതൽ പേരെ വൈകാതെ പിടികൂടാനാണ് പോലീസ് ശ്രമം. വാടകവീട്ടിൽ കഴിഞ്ഞിരുന്ന യുവതിയുടെ മൊബൈൽ പിടിച്ചെടുത്തതോടെ ആണ് നിർണായക വിവരങ്ങൾ പോലീസിന് കിട്ടിയത്. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഈ ഫോണിൽ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. ഫോണിൽ നിന്നും ഇടപാടുകാരുമായി വാട്സാപ്പ് ചാറ്റ് നടത്തിയ വിവരവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം സംഭവത്തിന് പിന്നിൽ ഹണിട്രാപ്പ് ഇല്ല എന്നാണ് ഇതുവരെയും പോലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവം നടന്ന് വൈകാതെ തന്നെ അന്വേഷണത്തിൽ വ്യക്തത വരുത്താൻ ആയതിന്റെ ആശ്വാസത്തിലാണ് പോലീസ്. കോട്ടയം ഡി.വൈ.എസ്.പി എം അനിൽകുമാർ, എസ്.എച്ച്.ഓ കെ.എസ്. വിജയൻ, എസ്.ഐ റിൻസ് എം തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.