ആന്ധ്രപ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കായംകുളത്തെത്തിയ യുവാക്കള്‍ അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്. പുതുവല്‍സര ആഘോഷങ്ങള്‍ക്കായി എത്തിച്ചതാണ് ലഹരിയെന്ന അനുമാനത്തിലാണ് പൊലീസ്.
ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. ആര്‍ക്ക് വേണ്ടിയാണ് ലഹരി മരുന്ന് കൊണ്ടുവന്നതെന്ന് യുവാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.
advertisement
Sexual Harassment | ക്ലാസെടുക്കുന്നതിനിടെ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍
തമിഴ്നാട്(Tamil Nadu) രാമനാഥപുരത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം (Sexual harassment) നടത്തിയ അധ്യാപകനെ(Teacher) അറസ്റ്റ്(Arrest) ചെയ്തു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. ശിശുക്ഷേമ സമിതി നടത്തിയ അവബോധ പരിപാടിക്കിടെയാണ് സ്‌കൂളിലെ ഗണിത, സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കെതിരെ 15 വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
ഗണിതം, സാമൂഹ്യ ശാസ്ത്ര അധ്യാപകരായ രണ്ടു പേര്‍ക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ ആരോപണം ഉന്നയിച്ചത്. ക്ലാസ് എടുക്കുമ്പോള്‍ ദ്വയാര്‍ഥ പരാമര്‍ശം നടത്തുന്നു, ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും സ്‌കൂള്‍ സമയത്തിന് ശേഷം അനാവശ്യമായി ഫോണ്‍ ചെയ്യുകയും ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പരാതിപ്പെട്ടു.
ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പതിനഞ്ചോളം വിദ്യാര്‍ഥിനികള്‍ അധ്യാപകനെതിരേ പരാതിപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകനെയാണ് പോലീസ് ഞായറാഴ്ച പിടികൂടിയത്.
ഗണിത അധ്യാപകന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.