Arrest | പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍; മാതാപിതാക്കള്‍ അറസ്റ്റില്‍

Last Updated:

പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയ ഇവരുടെ സുഹൃത്തനെയും മകളുടെ ഭര്‍ത്താവിന്റെ ബന്ധുവിനെയും ആക്രമിച്ചിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: പ്രണയിച്ച് വിവാഹം(Love Marriage) കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്‍കിയ മാതാപിതാക്കള്‍ ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റില്‍(Arrest). കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ അജിത, അച്ഛന്‍ അനിരുദ്ധന്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
പ്രണയവിവാഹത്തിന് പിന്തുണ നല്‍കിയ ഇവരുടെ സുഹൃത്തനെയും മകളുടെ ഭര്‍ത്താവിന്റെ ബന്ധുവിനെയും ആക്രമിച്ചിരുന്നു. സുഹൃത്തായ റിനീഷിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കോവൂരിലെ ടെക്സ്റ്റൈല്‍ സ്ഥാപനം അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോള്‍ വീടിന് മുന്‍വശത്തുവെച്ചായിരുന്നു അക്രമം.
ഹെല്‍മറ്റ് അഴിക്കാന്‍ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി. അക്രമം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകള്‍ക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടില്‍നിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു. റിനീഷിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement
കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ പൊലീസുകാരുടെ നേർക്ക് മുളകുപൊടി വിതറി; യുവതി പിടിയിൽ
കൊലക്കേസ് പ്രതിയായ ഭർത്താവിനെ രക്ഷിക്കാൻ പൊലീസിന് നേരെ മുളകുപൊടിയെറിഞ്ഞ് യുവതി. തെലങ്കാനയിലെ അട്ടാപൂരിലാണ് സംഭവം. ഉത്തരാഖണ്ഡ‍ിൽ നിന്നും പ്രതിയെ തേടി തെലങ്കാനയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് യുവതി മുളകു പൊടി വിതറിയത്.
സംഭവത്തിൽ ഷമീം പർവീൻ എന്ന സ്ത്രീയ്ക്കെതിരെ പൊലീസിന‍്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തു. ബുധനാഴ്ച്ച ഷമീമിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.
ഉത്തരാഖണ്ഡിൽ 2019 ൽ രജിസ്റ്റർ ചെയ്ത കൊലക്കേസിൽ പ്രതിയാണ് ഷമീമിന്റെ ഭർത്താവ് വസീം. അന്നു മുതൽ ഇയാൾ ഒളിവിലാണ്. അടുത്തിടെയാണ് വസീം ഭാര്യയ്ക്കൊപ്പം ഹൈദരാബാദിലെ സുലൈമാൻ നഗറിൽ താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്.
advertisement
തുടർന്ന് അന്വേഷണം നടത്തി വസീം താമസിക്കുന്ന സ്ഥലവും പൊലീസ് കണ്ടെത്തി. തുടർന്നാണ് വസീമിനെ അറസ്റ്റ് ചെയ്യാൻ ഉത്തരാഖണ്ഡ് ടാസ്ക് ഫോഴ്സ് വീട്ടിലെത്തിയത്. സംഘത്തിനൊപ്പം രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു.
advertisement
പൊലീസ് വീട്ടിലെത്തിയ ഉടനെ ഷമീം മുളകുപൊടി പൊലീസിന് നേരെ വിതറുകയായിരുന്നു. പൊലീസ് ഉപദ്രവിക്കുന്നവെന്ന് ബഹളം വെച്ച് അയൽവാസികളേയും വിളിച്ചു കൂട്ടി. ഇതിനിടയിൽ വസീം വീട്ടിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | പ്രണയിച്ച് വിവാഹം കഴിച്ചതിന് മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍; മാതാപിതാക്കള്‍ അറസ്റ്റില്‍
Next Article
advertisement
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
അടയാർ പൂർവവിദ്യാർത്ഥികളായ ശ്രീനിവാസനെയും രജനീകാന്തിനെയും ഒന്നിപ്പിച്ച ചിത്രം
  • അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ശ്രീനിവാസനും രജനീകാന്തും 'കഥ പറയുമ്പോൾ' ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു.

  • പഴയകാലം ഓർമ്മപ്പെടുത്തുന്ന ഈ പുനഃസമാഗമം രജനീകാന്തിനെയും ശ്രീനിവാസനെയും ഏറെ വികാരാധീനരാക്കി.

  • 'കഥ പറയുമ്പോൾ' തമിഴ്, തെലുങ്ക് റീമേക്കുകളിൽ രജനീകാന്തും ജഗപതി ബാബുവും പ്രധാന വേഷങ്ങളിൽ.

View All
advertisement