പാലക്കാട്: 12 വയസുകാരിയെ തട്ടി കൊണ്ട് പോയി ബലാത്സംഗം (Rape) ചെയ്ത പ്രതിക്ക് 24 വർഷത്തിന് ശേഷം ശിക്ഷ. പാലക്കാട് (Palakkad) ശ്രീകൃഷ്ണപുരം സ്വദേശി ജയചന്ദ്രൻ (57) നാണ് 12 വർഷം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 1997 മെയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടിയെ ചുരിദാർ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വർഷങ്ങൾക്കു ശേഷമാണ് പ്രതിയെ പിടികൂടാനായത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വീണ്ടും നീണ്ടുപോയതോടെയാണ് ശിക്ഷ വിധിക്കുന്നത് വർഷങ്ങൾ വൈകിയത്.
എട്ട് വയസ്സുകാരിയെ നാല് വര്‍ഷം പീഡിപ്പിച്ചു; പ്രതിക്ക് 50 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
എട്ട് വയസ്സുകാരിയെ നാല് വര്‍ഷം പീഡിപ്പിച്ച പ്രതിക്ക് 50 വര്‍ഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. തങ്കമണി സ്വദേശി സോജനാണ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ടത്.
12 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് 20 വര്‍ഷം തടവും, ഒന്നില്‍ കൂടുതല്‍ തവണ കുറ്റം ആവര്‍ത്തിച്ചതിന് 20 വര്‍ഷം തടവും ക്രൂരമായ പീഡനത്തിന് അഞ്ചു വര്‍ഷം തടവും എന്നിങ്ങനെ 50 വര്‍ഷമാണ് ശിക്ഷ.എന്നാല്‍ ശിക്ഷകളെല്ലാം ഒന്നിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴ തുക പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കണം. 50000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു. 2017 ലാണ് തങ്കമണി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ; പെൺകുട്ടിയുടെ അമ്മയും പ്രതി
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ (Pocso Case) വിതുര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. പാലോട് കള്ളിപ്പാറ റോസ്ഹില്ലിൽ ശശിധരൻ്റെ മകൻ അനൂപാണ് (39) കേസിൽ ജയിലിലായത്. തിരുവനന്തപുരം (Thiruvananthapuram) പോസ്‌കോ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങൾ കാരണം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇവിടെ വച്ച് പ്രതി പെൺകുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായി. കേസിൽ അനുകൂല നിലപാട് സ്വീകരിക്കാമെന്നും സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞാണ് അനൂപ് ഇവരുമായി അടുത്തത്. ഇത് മുതലെടുത്ത പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരം സന്ദർശകനായി. വീട്ടിൽ വച്ച് പലതവണ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇക്കാര്യം പെൺകുട്ടി അമ്മയോടു പറഞ്ഞെങ്കിലും അമ്മയും പ്രതിയുടെ പ്രവർത്തികൾക്ക് കൂട്ടുനിന്നു എന്നാണ് കേസ്.
Also Read - ഒമ്പതാം ക്ലാസുകാരിക്ക് അശ്ലീലചിത്രങ്ങളയച്ച് പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
പെൺകുട്ടിയുടെ അമ്മ കേസിൽ രണ്ടാം പ്രതിയാണ്. കേസിലെ ഒന്നാം പ്രതി അനൂപിൻ്റെ ജാമ്യ അപേക്ഷ കോടതി പല തവണ തള്ളിയിരുന്നു. ഇതേ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. തുടർന്നാണ് വിതുര പോലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജെ .കെ.അജിത് പ്രസാദ് ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Minor girls, Pathanamthitta, Pocso act, Sexual abuse