Also Read- ഷാരോൺ വധക്കേസ്: തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സി ഐ എൻ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിദഗ്ധ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മൂവരും ഗുണ്ടൽപേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവർ തന്നെയെന്ന് ഉറപ്പുവരുത്തി.
Also Read- ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് അറസ്റ്റിൽ
advertisement
വിശദമായ അന്വേഷണത്തിൽ ഇവർ മൈസൂരുവിലേക്കും അവിടെനിന്ന് ബെംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാർ ഡ്രൈവറുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവരെയും കണ്ടെത്തിയത്.
Also Read- അറുപതുകാരിയായ ഭാര്യയെ സംശയത്തിന്റെ പേരിൽ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച ഭർത്താവിന് 15 വർഷം തടവ്
എസ് ഐ വി ആർ അരവിന്ദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഒ കെ സുരേഷ്, വിനീഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ വി മവ്യ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ.