ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് അറസ്റ്റിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മരിക്കുന്നതിന് മുൻപ് നന്ദ ഷുഹൈബിനെ വീഡിയോ കോൾ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി
കാസർകോട്: കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞാങ്ങാട് സ്വദേശിനി നന്ദ(21)യുടെ ആത്മഹത്യയിലാണ് അറസ്റ്റ്. തിങ്കളാവ്ചയാണ് നന്ദയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അബ്ദുൾ ഷുഹൈബിന്റെ ഭീഷണിയെ തുടർന്നാണ് നന്ദ ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് മുൻപ് നന്ദ ഷുഹൈബിനെ വീഡിയോ കോൾ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 31നാണ് കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്തത്.പടന്നക്കാട് സികെ നായർ കോളജിലെ ബിരുദ വിദ്യാർത്ഥിനിയായിരുന്നു നന്ദ. മരണത്തിൽ വീട്ടുകാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം കൊവ്വൽ പള്ളിയിലെ ശ്മശാനത്തിൽ സംസ്ക്കരിച്ചു. തുടർന്ന് പോലീസ് നന്ദയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അവസാനമായി സംസാരിച്ചത് ഷുഹൈബാണെന്ന് മനസിലായത്.
advertisement
ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും അടുത്തിടെ ഇവര്‍ തമ്മിൽ പ്രശ്നമുണ്ടായെന്നും പൊലീസ് പറയുന്നു. ഇതോടെ നന്ദയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
First Published :
November 03, 2022 11:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; കോളേജ് വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺ സുഹൃത്ത് അറസ്റ്റിൽ