TRENDING:

ഭാര്യയുടെ അറുത്തു മാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെ യുവാവ് പിടിയിലായി

Last Updated:

ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വീട്ടിൽവെച്ച് വഴക്കിടുന്നത് പതിവായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാര്യയുടെ അറുത്തു മാറ്റിയ തലയുമായി റോഡിലൂടെ നടന്നു പോകുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. യുപിയിലാണ് സംഭവം. സംശയത്തെ തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം. ഒരു കൈയിൽ അറുത്തു മാറ്റിയ തലയും മറ്റൊരു കയ്യിൽ കത്തിയുമായി ഇയാൾ റോഡിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഉത്തർപ്രദേശിലെ ഫത്തേപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബസറ ഗ്രാമത്തിലെ തെരുവിലാണ് സംഭവം. കൂലിപ്പണിക്കാരനായ കുമാർ കനൗജിയ എന്നയാൾ തന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൃത്യം ചെയ്തത്. വന്ദന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി കത്തി ഉപയോഗിച്ച് തലയറുത്ത് അതുമായി പുറത്തേക്ക് പോവുകയായിരുന്നു എന്ന് പറയുന്നു.

Also read-ഇരുതലമൂരിയെ കടത്താൻ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

advertisement

എട്ടു വർഷങ്ങൾക്കു മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ദമ്പതികൾക്ക് നാലു വയസ്സുള്ള ഒരു മകനുണ്ടെന്ന് പോലീസ് പറഞ്ഞു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വീട്ടിൽവെച്ച് വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഈ വിഷയം പോലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ദമ്പതികളെ കൗൺസിലിങ് നടത്തിയ ശേഷം വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ജോലിക്ക് പോയ കുമാർ അല്പസമയത്തിനകം വീട്ടിലേക്ക് തിരിച്ചെത്തി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുകയായിരുന്ന പ്രതിയെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി അറസ്റ്റ് ചെയ്തത്. ഭാര്യയുടെ അറുത്തുമാറ്റിയ തലയും കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവുമായാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ബരാബങ്കി പോലീസ് സൂപ്രണ്ട് (എസ്പി) ദിനേഷ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വിശദമായി അന്വേഷണം പോലീസ് നടത്തിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം പശ്ചിമ ബംഗാളിൽ നിന്ന് ഇതിന് സമാനമായ മറ്റൊരു സംഭവം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. നാൽപതുകാരനായ ഗൗതം ഗുച്ചൈത് എന്നയാൾ ഭാര്യയെ കൊലപ്പെടുത്തി അവരുടെ അറുത്തു മാറ്റിയ തലയുമായി തെരുവിലൂടെ നടന്നു പോകുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുർബ മേദിനിപൂർ ജില്ലയിലാണ് സംഭവം നടന്നത്. എന്നാൽ 2021ൽ കൊൽക്കത്തയിലെ അലിപൂർ മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയതിനുശേഷം പ്രതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി അയാളുടെ കുടുംബം അവകാശപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ അറുത്തു മാറ്റിയ തലയുമായി പോലീസ് സ്റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെ യുവാവ് പിടിയിലായി
Open in App
Home
Video
Impact Shorts
Web Stories