ഇരുതലമൂരിയെ കടത്താൻ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ
- Published by:Sarika KP
- news18-malayalam
Last Updated:
ഗൂഗിൾ പേ അക്കൗണ്ട് വഴിയായിരുന്നു കൈക്കൂലി
തിരുവനന്തപുരം: ഇരുതലമൂരിയെ കടത്താൻ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ. റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇരുതലമുരി കടത്തിയ പ്രതികളെ കേസിൽ നിന്ന് ഒഴുവാക്കുന്നതിന്റെ ഭാഗമായി 1,45,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഗൂഗിൾ പേ അക്കൗണ്ട് വഴിയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.
അതേസമയം അഴിമതി ആരോപത്തെ തുടർന്ന് സ്ഥലം മാറ്റിയ സുധീഷിനെ ദിവസങ്ങൾക്കുള്ളിൽ പരുത്തിപ്പള്ളിയിൽ വീണ്ടും നിയമിക്കുകയായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 17, 2024 6:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇരുതലമൂരിയെ കടത്താൻ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ