TRENDING:

വീട്ടമ്മയെ കാണാനില്ലെന്ന്‌ വീട്ടുകാരും വികാരിയെ കാണാനില്ലെന്ന്‌ ഭാര്യയും പള്ളിക്കമ്മിറ്റിയും; ഇരുവരെയും പിടികൂടിയത് മുംബൈയിൽ

Last Updated:

പരാതിയെ തുടര്‍ന്ന്‌ വികാരിയെ സ്ഥാനത്ത്‌ നിന്നും മാര്‍ത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: നാട്ടിൽ നിന്ന് ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയില്‍ നിന്ന് കുന്നംകുളം പൊലീസ്‌ പിടികൂടി നാട്ടിലെത്തിച്ചു. കഴിഞ്ഞ മേയിലാണ്‌ സംഭവം. നേരത്തെ ഭര്‍ത്താവായ വികാരിയുടെ അവിഹിതം ഭാര്യ കൈയോടെ പിടികൂടിയിരുന്നു. പിന്നാലെ പരാതിയെ തുടര്‍ന്ന്‌ വികാരിയെ സ്ഥാനത്ത്‌ നിന്നും മാര്‍ത്തോമ സഭാ മെത്രാപ്പോലീത്ത നീക്കിയിരുന്നു. കുന്നംകുളം ആര്‍ത്താറ്റ്‌ ഇടവക വികാരി മാതൃകാപരമല്ലാതെ പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.
Arrest
Arrest
advertisement

Also Read- കോവിഡ് സെന്ററിലെ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ വോളന്റിയർ മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

വൈദിക സ്ഥാനമടക്കമുള്ള പദവികളില്‍നിന്നും ഉത്തരവാദിത്തത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയ മെത്രാപ്പോലീത്ത, ഇത്തരം വീഴ്‌ചകള്‍ ഖേദകരവും വേദനാജനകവുമാണെന്ന്‌ വ്യക്തമാക്കിയിരുന്നു. ഇതിനിടെ വീട്ടമ്മയെയും വികാരിയെയും കാണാതാവുകയായിരുന്നു.

Also Read- പ്രണയത്തില്‍ നിന്ന് പിന്മാറിയ 17കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു; മുന്‍ സുഹൃത്ത് അടക്കം 2 പേര്‍ പിടിയില്‍

advertisement

വീട്ടമ്മയെ കാണാനില്ലെന്ന്‌ കാട്ടി വീട്ടുകാരും വികാരിയെ കാണാനില്ലെന്ന്‌ പള്ളി കമ്മിറ്റിയും കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. ഇതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം നടത്തി ഇരുവരെയും മുംബൈയിൽ നിന്നും പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടമ്മയെ കാണാനില്ലെന്ന്‌ വീട്ടുകാരും വികാരിയെ കാണാനില്ലെന്ന്‌ ഭാര്യയും പള്ളിക്കമ്മിറ്റിയും; ഇരുവരെയും പിടികൂടിയത് മുംബൈയിൽ
Open in App
Home
Video
Impact Shorts
Web Stories