പ്രണയത്തില്‍ നിന്ന് പിന്മാറിയ 17കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു; മുന്‍ സുഹൃത്ത് അടക്കം 2 പേര്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ ഇരുവരും കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു.
പ്രണയത്തില്‍നിന്ന് പിന്മാറിയ 17-കാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മുന്‍സുഹൃത്ത് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട ചന്ദ്രവേലിപടിയില്‍വെച്ച് പെണ്‍കുട്ടിയെ ആക്രമിച്ച സംഭവത്തിലാണ് മുന്‍സുഹൃത്തായ അയ്യപ്പന്‍, ഇയാളുടെ സുഹൃത്ത് റിജോമോന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന പതിനെഴുകാരിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നായിരുന്നു പരാതി. പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതാണ് അയ്യപ്പനെ പ്രകോപിപ്പിച്ചത്. പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞ ഇരുവരും കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു.
അടിയേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും പ്രതികള്‍ ചവിട്ടി. നെറ്റിയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
advertisement
സംഭവത്തില്‍ പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും പരാതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Location :
Pathanamthitta,Pathanamthitta,Kerala
First Published :
June 14, 2023 6:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രണയത്തില്‍ നിന്ന് പിന്മാറിയ 17കാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു; മുന്‍ സുഹൃത്ത് അടക്കം 2 പേര്‍ പിടിയില്‍