Also Read- ചായകുടിക്കാന്‍ കാർ നിര്‍ത്തിയ അടയ്ക്കാ വ്യാപാരിക്ക് ഡിക്കിയില്‍ നിന്ന് നഷ്ടമായത് ഒരു കോടി രൂപ
സബ് -രജിസ്റ്റർ ഓഫീസിലെ ഉദ്യോഗസ്ഥരായ ആൺട്രോ മെസ് മാലിൻ, രജിന, രേഷ്മ, വിഗ്നേഷ് ഉൾപ്പെടെ ആറുപേർക്കെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. കന്യാകുമാരി വിജിലൻസ് ഡിവൈഎസ്പി ഹെക്ടർ ധർമ്മരാജിന് ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
advertisement
Also Read- ഭക്ഷണത്തിൽ എലിവിഷം ചേർത്ത് ഭാര്യയേയും മകളേയും കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ നിന്നുമാണ് 1,21,100 രൂപ കണ്ടെത്തിയത്. ഒരു ദിവസം ലക്ഷങ്ങൾ കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥർ ഒരു മാസം 50 ലക്ഷം രൂപ വരെ കൈകൂലിയായിട്ട് വാങ്ങുന്നുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു.