പട്ടാമ്പിയിൽ മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് വഴിക്കടവ് ഇൻസ്പെക്ടർ കെ രാജീവ് കുമാർ ഇയാളെ അറസ്റ്റ് ചെയ്തത്. 2006ൽ വഴിക്കടവ്, തണ്ണിക്കടവ്, മുരിങ്ങമുണ്ട പ്രദേശങ്ങളിലെ അഞ്ചു പേരിൽ നിന്ന് കുവൈത്തിലേക്ക് വിസ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി അഞ്ചു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
advertisement
എന്നാൽ, ഇയാൾ വിസ നൽകുകയോ പണം മടക്കി നൽകുകയോ ചെയ്യാതെ വന്നതോടെ വഴിക്കടവ് പൊലീസിൽ ഇയാൾക്കെതിരെ പരാതി ലഭിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ നിലമ്പൂർ കോടതി മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോകുകയായിരുന്നു.
കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു; വീഡിയോ വൈറൽ
ജില്ല പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡി വൈ എസ് പി, കെ കെ അബ്ദുൽ ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇൻസ്പെക്ടർ കെ രാജീവ് കുമാറും സംഘവും ജില്ല സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
വഴിക്കടവ് എസ് ഐ പി ജെ സിബിച്ചൻ, എസ് സി പി ഒ സുനു നൈനാൻ, സി പി ഒ റിയാസ് ചീനി, ഉണ്ണിക്കൃഷ്ണൻ കൈപ്പിനി, എസ് പ്രശാന്ത് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.