വടകര: കെട്ടിടത്തിന് മുകളിൽ നിന്ന് തല കറങ്ങി താഴേക്ക് വീണയാളെ രക്ഷിച്ച ബാബു ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അടുത്തു നിന്നയാളുടെ
ജീവൻ രക്ഷിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും ഇപ്പോഴും വിറയല് മാറിയിട്ടില്ലെന്ന് ബാബു പറയുന്നു. വടകര കേരള ബാങ്ക് കെട്ടിടത്തിൽ നിന്നാണ് അരൂർ സ്വദേശിയായ വിനു തല കറങ്ങി താഴേക്ക് വീണത്. തൊട്ടടുത്ത് ഉണ്ടായിരുന്ന കീഴൽ സ്വദേശി ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവൻ രക്ഷിച്ചത്.
സംഭവത്തെക്കുറിച്ച് ബാബു പറയുന്നത് ഇങ്ങനെ,'ഞാൻ ബാങ്കില് പാസ്ബുക്കില് പൈസ അടയ്ക്കാൻ പോയതായിരുന്നു. അപ്പോ ഒരാളെ കണ്ടു, ഞങ്ങള് പരിചയപ്പെട്ടു. പരിചയപ്പെട്ടപ്പോൾ കുറേ സംസാരിച്ചു. അങ്ങനെ സംസാരിച്ചപ്പോൾ കുറേ കാര്യങ്ങളൊക്കെ ചോദിക്കുന്നുണ്ട്. എന്നോട് ചോദിച്ചു, നിങ്ങള് ഊരാളുങ്കല് സൊസൈറ്റിയിൽ വർക് ചെയ്തതാണോയെന്ന് ചോദിച്ചു. ഞാൻ ബെർതെ പറഞ്ഞ്, വർക് ചെയ്തൂന്ന് പറഞ്ഞു. അപ്പോ, എന്നോട് ചോദിച്ചു, കല്യാണം കഴിച്ചീനോ ഞാൻ പറഞ്ഞു, കല്യാണം കഴിച്ചീനു ഒരു കുട്ടിയുണ്ടെന്ന് പറഞ്ഞു. മൂപ്പര് കഴിച്ചീക് പക്ഷേ, കുട്ടിയായിട്ടില്ലെന്നാ എന്നോട് പറഞ്ഞത്. മറ്റൊന്നും എനിക്കറിയില്ല. അപ്പോ, നമ്മളിങ്ങനെ അടുത്തിങ്ങനെ നിന്നിക്ക്. ഞാൻ ഇപ്പുറോം മൂപ്പര് അപ്പുറോം ആണുള്ളത്. ആ നിക്കുന്നതിന്ന് ഒരഞ്ഞങ്ങ് പോകണ കണ്ടിക്ക്. അപ്പോളാ ഞാൻ പിടിക്കുന്നേ. ഞാൻ ഒരു കാല് പിടിച്ചപ്പോ മറ്റൊരാള് വന്നും
ഓരെ പിടിച്ച് രക്ഷിച്ചു. എല്ലാരും കൂടി പിടിച്ചിട്ട് രക്ഷിച്ചതാ.' അതേസമയം, ഇങ്ങനെയൊരു രക്ഷപ്പെടുത്തലിന് കാരണക്കാരൻ ആയതിൽ സന്തോഷമാണെന്നും എന്നാൽ വിറയല് മാറിയിട്ടില്ലെന്നും ബാബു വ്യക്തമാക്കി.
അതേസമയം, സമയോചിതമായ ഇടപെടലിലൂടെ ബാബു ഒരാളുടെ ജീവൻ രക്ഷിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. വടകര കേരള ബാങ്ക് കെട്ടിടത്തിൽ നിന്നാണ് അരൂർ സ്വദേശിയായ വിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്ത് ഉണ്ടായിരുന്ന കീഴൽ സ്വദേശി ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവൻ രക്ഷിച്ചത്.
കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു; വീഡിയോ വൈറൽക്ഷേമനിധി തുക അടക്കാനാണ് വിനുവും ബാബുവും ബാങ്കിൽ എത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്. ബാങ്കിന് പുറത്തുള്ള വരാന്തയിൽ നിൽക്കുകയായിരുന്നു വിനുവും ബാബുവും. ഏറെ നേരത്തേ നിൽപ്പിനിടയിൽ തലകറങ്ങിയ വിനു അരഭിത്തി കടന്ന് താഴേക്ക് പതിക്കുന്നതിനിടയിലാണ് ബാബു കണ്ടത്. മറിഞ്ഞു വീഴുന്നതിനിടയിൽ ബാബു വിനുവിന്റെ കാലിൽ പിടിക്കുകയായിരുന്നു. തുടർന്ന് ബാങ്കിലെത്തിയവരുടെയും ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി.
ബാബുവിന്റെ കൃത്യമായ ഇടപെടലാണ് ബോധരഹിതനായ യുവാവിന്റെ ജീവൻ രക്ഷപ്പെടാൻ കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വൈറലാണ്. കീഴൽ സ്വദേശിയാണ് തയ്യിൽ മീത്തൽ ബാബു.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഫ്ലാറ്റിന് മുകളിൽ നിന്ന് അമ്മയും കുഞ്ഞും താഴേക്ക് വീണിരുന്നു. വീഴ്ചയില്‍ യുവതി മരിച്ചപ്പോൾ ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇടവ സ്വദേശി അബു ഫസലിന്‍റെ ഭാര്യ നിമയാണ് മരിച്ചത്. ബാൽക്കണിയിൽ നിൽക്കുമ്പോൾ അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. വർക്കല ഇടവ ഐ ഒ ബി ബാങ്കിന് സമീപത്തുള്ള ഫ്ളാറ്റിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് അവരുടെ മാതാവും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തു വീണു കിടക്കുന്നതാണ്. രക്തം വാർന്ന നിലയിൽ കിടന്ന നിമയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.