• HOME
  • »
  • NEWS
  • »
  • buzz
  • »
  • കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു; വീഡിയോ വൈറൽ

കെട്ടിടത്തിന് മുകളിൽ നിന്ന് യുവാവ് തലകറങ്ങി തഴേക്ക്; സമയോചിത ഇടപെടൽ ജീവൻ രക്ഷിച്ചു; വീഡിയോ വൈറൽ

മറിഞ്ഞു വീഴുന്നതിനിടയിൽ ബാബു വിനുവിന്റെ കാലിൽ പിടിക്കുകയായിരുന്നു.

Screengrab

Screengrab

  • Share this:
    വടകര: കെട്ടിടത്തിന് മുകളിൽ നിന്ന് തലകറങ്ങി താഴേക്ക് വീണയാൾക്ക് രക്ഷകനായത് മറ്റൊരു യുവാവ്. വടകര കേരള ബാങ്ക് കെട്ടിടത്തിൽ നിന്നാണ് അരൂർ സ്വദേശിയായ വിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്തുണ്ടായിരുന്ന കീഴൽ സ്വദേശഇ ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവൻ രക്ഷിച്ചത്.

    ക്ഷേമനിധി തുക അടക്കാനാണ് വിനുവും ബാബുവും ബാങ്കിൽ എത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്. ബാങ്കിന് പുറത്തുള്ള വരാന്തയിൽ നിൽക്കുകയായിരുന്നു വിനുവും ബാബുവും. ഏറെ നേരത്തേ നിൽപ്പിനിടയിൽ തലകറങ്ങിയ വിനു അരഭിത്തി കടന്ന് താഴേക്ക് പതിക്കുന്നതിനിടയിലാണ് ബാബു കണ്ടത്. മറിഞ്ഞു വീഴുന്നതിനിടയിൽ ബാബു വിനുവിന്റെ കാലിൽ പിടിക്കുകയായിരുന്നു. തുടർന്ന് ബാങ്കിലെത്തിയവരുടെയും ജീവനക്കാരുടെയും സഹായത്തോടെ രക്ഷപ്പെടുത്തി.

    ബാബുവിന്റെ കൃത്യമായ ഇടപെടലാണ് ബോധരഹിതനായ യുവാവിന്റെ ജീവൻ രക്ഷപ്പെടാൻ കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വൈറലാണ്. കീഴൽ സ്വദേശിയാണ് തയ്യിൽ മീത്തൽ ബാബു.

    Also Read-പൊന്നോ പണമോ വേണ്ട, 1 ലക്ഷം രൂപയുടെ പുസ്തകങ്ങൾ തരൂ; പാക് വധുവിന്റെ വീഡിയോ വൈറൽ

    തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഫ്ലാറ്റിന് മുകളിൽ നിന്ന് അമ്മയും കുഞ്ഞും താഴേക്ക് വീണിരുന്നു. വീഴ്ചയില്‍ യുവതി മരിച്ചപ്പോൾ ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടവ സ്വദേശി അബു ഫസലിന്‍റെ ഭാര്യ നിമയാണ് മരിച്ചത്. ബാൽക്കണിയിൽ നിൽക്കുമ്പോൾ അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് നിഗമനം. വർക്കല ഇടവ ഐ ഒ ബി ബാങ്കിന് സമീപത്തുള്ള ഫ്ളാറ്റിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.


    കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് അവരുടെ മാതാവും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ അമ്മയും കുഞ്ഞും നിലത്തു വീണു കിടക്കുന്നതാണ്. രക്തം വാർന്ന നിലയിൽ കിടന്ന നിമയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
    Published by:Naseeba TC
    First published: