TRENDING:

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണ്‍ നമ്പർ ഉൾപ്പെടെ പ്രചരിപ്പിച്ച യുവാവിനെ വയനാട് സൈബര്‍ പൊലീസ് ഒഡീഷയിലെത്തി പിടികൂടി

Last Updated:

തമിഴ്‌നാട്ടില്‍ ജോലി ചെയ്യുമ്പോള്‍ യുവതിയുമായി പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയ പ്രതി പിന്നീട് ഒഡീഷയിലേക്ക് മടങ്ങി

advertisement
കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാളെ ഒഡീഷയില്‍ നിന്നു പിടികൂടി വയനാട് സൈബര്‍ പൊലീസ്. സുപര്‍ണപൂര്‍ ജില്ലയിലെ ലച്ചിപൂര്‍, ബുര്‍സാപള്ളി സ്വദേശിയായ രഞ്ചന്‍ മാലിക്ക് (27) നെയാണ് പിടികൂടിയത്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു നടപടി.
News18
News18
advertisement

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ ജോലി ചെയ്യുമ്പോള്‍ യുവതിയുമായി പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തിയ പ്രതി പിന്നീട് ഒഡീഷയിലേക്ക് മടങ്ങി. വീണ്ടും യുവതിയോട് നഗ്‌നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒഡീഷയിലെ ഉള്‍ഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലര്‍ച്ചെ വീട് വളഞ്ഞ് സാഹസികമായി ഒഡീഷ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. ഇത് യുവതി വിസമ്മതിച്ചതിനാലാണ് മുന്‍പ് കൈവശം വെച്ചിരുന്ന ദൃശ്യങ്ങളും യുവതിയുടെ മൊബൈല്‍ നമ്പറും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. എ എസ് ഐമാരായ കെ റസാഖ്, പി പി ഹാരിസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലിന്‍രാജ്, അരുണ്‍ അരവിന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണ്‍ നമ്പർ ഉൾപ്പെടെ പ്രചരിപ്പിച്ച യുവാവിനെ വയനാട് സൈബര്‍ പൊലീസ് ഒഡീഷയിലെത്തി പിടികൂടി
Open in App
Home
Video
Impact Shorts
Web Stories