TRENDING:

Gold Smuggling Case | സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്?

Last Updated:

തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ് ഫൈസൽ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതിപ്പട്ടികയിൽ എൻ.ഐ.എ മൂന്നാം സ്ഥാനത്ത് ഉൾപ്പെടുത്തിയ പേരാണ് ഫൈൽ ഫരീദിന്റേത്.  മറ്റു പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഫസൽ ഫരീദ് ആരാണെന്നത് അജ്ഞാതമായിരുന്നു.  എന്നാലിപ്പോൾ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൈസൽ ഫരീദിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയാണ്  ഫൈസൽ.
advertisement

ദുബായ് ഖിസൈസിൽ ജിംനേഷ്യം നടത്തിപ്പുകാരണാണ് ഫൈസൽ. നിരവധി ആഡംബര വാഹനങ്ങളും ഇയാൾ സ്വന്തമാക്കിയിട്ടുണ്ട്. റാഷിദിയ്യയിലാണ് കുടുംബത്തോടൊപ്പമാണ് താമസം. അതേസമയം ഇയാൾക്ക് കോഴിക്കോട്ടെ സ്ഥിരം സ്വർണക്കടത്ത് മാഫിയകളുമായി ബന്ധമില്ലെന്നും പറയപ്പെടുന്നു.

ദുബായി സന്ദർശനത്തിനും ഷൂട്ടിംഗിനും എത്തുന്ന സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതും ഇയാളുടെ രീതിയാണ്. ഇത്തരത്തിൽ ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തത്.

TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി [NEWS]

advertisement

സ്വര്‍ണക്കടത്തിൽ അറസ്‌റ്റിലായ സ്വപ്‌ന സുരേഷ്‌, സന്ദീപ്‌ നായര്‍, പി.എസ്‌.സരിത്ത്‌ എന്നിവര്‍ ഫരീദിന്റെ നിര്‍ദേശപ്രകാരമാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. സന്ദീപിന്‌ ബെന്‍സ്‌ കാര്‍ വാങ്ങിനല്‍കിയത്‌ ഫരീദാണെന്നാണ് സൂചന. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വിലാസത്തിലെത്തിയ 30 കിലോ സ്വർണം അയച്ചത് ഫൈസലായിരുന്നു. നേരത്തെയും ഇയാൾ കള്ളക്കടത്ത് നടത്തിയിരുന്നതായും വിവരമുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്?
Open in App
Home
Video
Impact Shorts
Web Stories