മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായിക്കും എട്ടുവയസുകാരിയായ മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് സ്ഥീരീകരിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കേവിഡ് സ്ഥിരീകരിച്ചത്. അതേസമയം കുടുംബത്തിലെ മറ്റ് അംഗങ്ങളായ ജയ ബച്ചൻ, അഗസ്ത്യ നന്ത, നവ്യ നാവേലി നന്ത, ശ്വേതാ നന്ത എന്നിവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
രോഗബാധിതരായ അമിതാഭ് ബച്ചനെയും അഭിഷേകിനെയും മുംബൈ നാനാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abhishek Bachchan, Aishwarya Rai, Corona, Corona outbreak, Corona virus China, Corona virus outbreak, Coronavirus, Coronavirus symptoms, Covid 19