അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി

ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് കല്ല്യാണിന്‍റെ മകളായ ആധ്യ (5) ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇയാളുടെ ഭാര്യയുടെ കാമുകനായ കരുണാകരൻ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: July 12, 2020, 12:21 PM IST
അഞ്ചുവയസുകാരിയായ മകളെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി; മനംനൊന്ത് പിതാവും ജീവനൊടുക്കി
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് കല്ല്യാണിന്‍റെ മകളായ ആധ്യ (5) ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇയാളുടെ ഭാര്യയുടെ കാമുകനായ കരുണാകരൻ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
  • Share this:
ഹൈദരാബാദ്: ഏക മകൾ കൊലചെയ്യപ്പെട്ടതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. തെലങ്കാന സ്വദേശി കല്ല്യാണ്‍ റാവു (37) ആണ് മകൾ കൊലചെയ്യപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് കല്ല്യാണിന്‍റെ മകളായ ആധ്യ (5) ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഇയാളുടെ ഭാര്യയുടെ കാമുകനായ കരുണാകരൻ എന്നയാളാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ: ഭോംഗിർ ജില്ലയിൽ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കല്ല്യാൺ കുറച്ച് നാളുകൾക്ക് മുമ്പാണ് ഭാര്യയായ അനുഷയും മകൾ ആധ്യയുമൊത്ത് ഘട്ട്കേസറിലേക്ക് താമസം മാറിയത്. മകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു ഈ മാറ്റം. ഇതിനിടെ അനുഷ, മൊബൈൽ സ്റ്റോർ ഉടമയായ കരുണാകരനുമായി അടുപ്പത്തിലായി. പിന്നീട് കരുണാകരൻ തന്‍റെ അടുത്ത സുഹൃത്തായ രാജശേഖരനെ പരിചയപ്പെടുത്തിക്കൊടുത്തു... വൈകാതെ ഇവര്‍ തമ്മിൽ അടുപ്പത്തിലാവുകയും അനുഷ, കരുണാകരനെ ഒഴിവാക്കാൻ തുടങ്ങുകയും ചെയ്തു. ഇതിൽ വൈരാഗ്യം തോന്നിയ കരുണാകരൻ രാജശേഖരനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു..

ജൂലൈ രണ്ടിന് പദ്ധതി നടപ്പാക്കാൻ ഇറങ്ങിത്തിരിക്കുകയും ചെയ്തു. രാജശേഖരനെ തിരക്കി അനുഷയുടെ വീട്ടിലാണ് ഇയാൾ ആദ്യമെത്തിയത്. കയ്യിൽ പുതിയതായി വാങ്ങിയ രണ്ട് സർജിക്കൽ ബ്ലേഡുകളും കരുതിയിരുന്നു.. കരുണാകരനെ കണ്ട് രാജശേഖരൻ മുറിയിൽ കയറി ഒളിച്ചു.. ദേഷ്യത്തിലെത്തിയ കരുണാകരനെ അനുഷ മകളായ ആധ്യയുടെ മുറിയിലാക്കി പൂട്ടുകയും ചെയ്തു. ഇതിൽ കുപിതനായ ഇയാൾ മുറിയിലുണ്ടായിരുന്ന കുട്ടിയുടെ കഴുത്ത് അറുക്കുകയായിരുന്നു. ഇതിനു ശേഷം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ചികിത്സ കഴിഞ്ഞിറിങ്ങിയ കരുണാകരനെതിരെ കൊലക്കുറ്റത്തിന് കേസ് ചുമത്തി അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
TRENDING:Gold Smuggling Case Live| സ്വപ്നയും സന്ദീപും കേരളത്തിലേക്ക്; NIA സംഘം വാളയാർ കടന്നു [NEWS]Covid 19 | രോഗിയായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ ആത്മഹത്യാഭീഷണി മുഴക്കി അമ്മ; മൂന്ന് ആശുപത്രികൾ തഴഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി [NEWS]Covid 19 | ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]

ഏക മകൾ മരിച്ചത് മുതൽ കല്ല്യാൺ അതീവ ദുഃഖിതനായിരുന്നു. ഇതാകാം ഇയാളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Asha Sulfiker
First published: July 12, 2020, 12:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading