എന്തുകൊണ്ട് ബിനീഷ്?
ലോക്കറിൽ നിന്നും കണ്ടെടുത്ത പണം യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കരാറുകളിൽ ലഭിച്ച കമ്മിഷനാണെന്നു സ്വപ്ന മൊഴി നൽകി. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടിനെ കുറിച്ച് ഇഡി അന്വേഷണം തുടങ്ങിയത്. യുഎഎഫ്എക്സ് സൊലൂഷൻസ് എന്ന വീസ സ്റ്റാംപിങ് സ്ഥാപനവുമായി ബിനീഷിനു ബന്ധമുണ്ടെന്ന മൊഴിയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിനീഷിനെ ഇ.ഡി കൊച്ചിയിലേക്ക് വിളിപ്പിച്ചത്. യുഎഎഫ്എക്സ് സൊലൂഷൻസിന്റെ മൂന്നു നടത്തിപ്പുകാരെയും ഇഡി ഇന്നലെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
advertisement
ചോദ്യങ്ങൾ ഇങ്ങനെ
ബിനീഷിനെ വിളിച്ചു വരുത്തിയത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റാണെങ്കിലും ചോദ്യങ്ങൾഏറെയും ദേശീയ അന്വേഷണ ഏജൻസിക്കും (എൻഐഎ) ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും വേണ്ടിയുമായിരുന്നു.
സ്വപ്നയുടെ കള്ളപ്പണ ഇടപാടുകൾ, അനൂപ് മുഹമ്മദിന്റെ സംഘത്തിന്റെ കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, മലയാള ചലച്ചിത്രരംഗത്തെ കള്ളപ്പണ ബന്ധങ്ങൾ, ചലച്ചിത്ര പ്രവർത്തകർക്കിടയിലെ ലഹരിമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ചു ചോദ്യങ്ങളുണ്ടായി.
സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബെംഗളൂരുവിൽ ഒളിത്താവളം ഒരുക്കിയത് തന്റെ അറിവോടെയല്ലെന്നു പറഞ്ഞ ബിനീഷ്, കർണാടകയിലെ ഒരു എംഎൽഎയുടെ പേരു പറഞ്ഞതായാണു സൂചന
യുഎഇ കോൺസുലേറ്റിലെ വീസ സ്റ്റാംപിങ് കേന്ദ്രത്തിന്റെ കരാർ ലഭിച്ച യുഎഎഫ്എക്സ് സൊലൂഷൻസ്, ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയുടെ കരാർ ലഭിച്ച യൂണിടാക് ബിൽഡേഴ്സ് എന്നിവയുമായുള്ള ബന്ധത്തെക്കുറിച്ചും ഇഡി ചോദിച്ചു.
ബിനീഷിന്റെ കമ്പനികളായ ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബിഇ കാപ്പിറ്റൽ ഫോറക്സ് ട്രേഡിങ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്റ്റ്സ് എന്നിവയെ പറ്റിയും ഇ.ഡി ചോദിച്ചറിഞ്ഞു.