TRENDING:

Human Sacrifice Case|'മദ്യപാനമാണ് ഷാഫിയെ വഴിതെറ്റിച്ചത്, നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, ന്യായീകരിക്കുന്നില്ല': ഭാര്യ നബീസ

Last Updated:

പത്മയെ കാണാതായി എന്ന് പറയുന്ന ദിവസം ഹോട്ടലിൽ വന്നിരുന്നതായും നബീസ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്ന് ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഹമ്മദ് ഷാഫിയുടെ ഭാര്യ നബീസ. മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കും.  മദ്യപാനമാണ് ഷാഫിയെ വഴിതെറ്റിച്ചതെന്ന് കരുതുന്നു. മദ്യപിച്ച് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് പതിവായിരുന്നു. ഷാഫിക്ക് വലിയ സാമ്പത്തിക പിൻബലം ഉണ്ടെന്ന് പറയുന്നത് ശരിയല്ല. ഭർത്താവിനെ ന്യായീകരിക്കുന്നില്ല. എന്നാൽ നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കൊല്ലപ്പെട്ട രണ്ട് സ്ത്രീകളെയും അറിയാം. പത്മയെ കാണാതായി എന്ന് പറയുന്ന ദിവസം ഹോട്ടലിൽ വന്നിരുന്നതായും നബീസ പറഞ്ഞു.‌
advertisement

Also Read- 'ഭഗവൽ സിങിനെ വധിക്കാൻ ഷാഫിയും ലൈലയും പദ്ധതിയിട്ടു'; നരബലിക്കേസിൽ പൊലീസ്

തന്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നു. തന്റെ ഫേസ്ബുക്ക്‌ ബുക്ക്‌ ഉപയോഗിച്ചത് ഷാഫി. ഷാഫിക്ക് ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ല. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. റോസ്ലിയെയും പത്മയെയും അറിയാം. ഇവർ ഹോട്ടലിന് അടുത്തുള്ള ലോഡ്ജിൽ വരാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടിൽ പണം കൊണ്ടു വന്നിട്ടില്ലെന്നും നബീസ പറയുന്നു.

advertisement

Also Read- 'കൊലയ്ക്കുശേഷം മനുഷ്യമാംസം തിന്നു'; ഇലന്തൂരിലെ നരബലിക്കേസിൽ പ്രതിയുടെ വെളിപ്പെടുത്തൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മീഷണ‌ർ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കിൽ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുൻപ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും കമ്മീഷണർ പറഞ്ഞു. ആറാം ക്സാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ് ഷാഫി. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. കൂടുതൽ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Human Sacrifice Case|'മദ്യപാനമാണ് ഷാഫിയെ വഴിതെറ്റിച്ചത്, നരബലി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, ന്യായീകരിക്കുന്നില്ല': ഭാര്യ നബീസ
Open in App
Home
Video
Impact Shorts
Web Stories