ഒന്നിച്ച് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അച്ഛന് മദ്യവും മകൾ വാങ്ങിനൽകി. ഇതിനു ശേഷം സ്റ്റ്രാൻഡ് റോഡിലുള്ള ചഡ്പൽ ഘട്ടിലേക്കെത്തി. ഹൂഗ്ലീ നദി തീരത്തെത്തി ഒരു ബഞ്ചിൽ ഇരുന്ന് ഇരുവരും കാര്യങ്ങൾ സംസാരിക്കുന്നതിനിടെ മദ്യലഹരിയിലായിരുന്ന പിതാവ് ഉറങ്ങിപ്പോയി. ആ സമയത്താണ് യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. 56കാരനായ പിതാവിനെ യുവതി തീ കൊളുത്തുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിറ്റിവിയിലും പതിഞ്ഞിട്ടുണ്ട്.
Also Read-ഡൽഹിയിൽ പുതിയ മദ്യനയം; മദ്യപിക്കാനുള്ള നിയമപരമായ പ്രായം 21 ആക്കി
advertisement
ഒരു ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിതാവിനെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ മകൾ, ഇയാളുടെ ശാരീരിക-മാനസിക പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. 'യുവതി കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ മരിച്ചിരുന്നു. ഇതിന് ശേഷം പിതാവ് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. മാനസിക പീഡനവും പതിവായിരുന്നു. യുവതിയുടെ വിവാഹം കഴിഞ്ഞതോടെ ഇതെല്ലാം അവസാനിച്ചു. എന്നാൽ വിവാഹജീവിതം തകർന്ന് ഇവർ വീട്ടിലേക്ക് തന്നെ മടങ്ങിയെത്തിയതോടെ പീഡനങ്ങൾ വീണ്ടും ആരംഭിച്ചു' യുവതിയുടെ മൊഴി ഉദ്ധരിച്ച് പൊലീസ് പറയുന്നു.
Also Read-'അയൽവീട്ടിലെ മൂന്നു വയസുകാരനെ കുട്ടികളുണ്ടാകാൻ ബലി നൽകി'; യുവതിയും മന്ത്രവാദിയും അറസ്റ്റിൽ
പ്രതിയുടെ മൊഴികൾ സത്യമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ യുവതിയെ മാർച്ച് 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
