ഡൽഹിയിൽ പുതിയ മദ്യനയം; മദ്യപിക്കാനുള്ള നിയമപരമായ പ്രായം 21 ആക്കി

Last Updated:

ഡ്രൈ ഡേകളുടെ എണ്ണം വർഷത്തിൽ മൂന്ന് ആക്കി കുറക്കാനും തീരുമാനമായി.

ന്യൂ‍ഡൽഹി: മദ്യപിക്കാനുള്ള നിയമപരമായ പ്രായപരിധി കുറിച്ച് ഡൽഹി സർക്കാർ. നേരത്തേ 25 വയസ്സായിരുന്ന പ്രായം 21 ആക്കിയാണ് കുറച്ചിരിക്കുന്നത്. പുതിയ മദ്യനയം കഴിഞ്ഞ ദിവസം ക്യാബിനറ്റ് അംഗീകരിച്ചിരുന്നു.
എക്സൈസ് പോളിസിയിൽ വരുത്തിയ മാറ്റങ്ങൾ കഴിഞ്ഞ ദിവസമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
മദ്യപിക്കാനുള്ള പ്രായപരിധി കുറച്ചത് കൂടാതെ മറ്റു ചില പ്രധാനമാറ്റങ്ങൾ കൂടി ഡൽഹി സർക്കാർ അംഗീകരിച്ചിട്ടുണ്ട്. സർക്കാർ ഇനി നഗരങ്ങളിൽ മദ്യവിൽപ്പനശാലകൾ നടത്തുകയില്ലെന്നും രാജ്യ തലസ്ഥാനത്ത് പുതിയ മദ്യക്കടകൾ തുറക്കില്ലെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. നിലവിൽ ഡൽഹിയിലെ മദ്യശാലകളിൽ അറുപത് ശതമാനവും നടത്തുന്നത് സർക്കാരാണ്.
advertisement
മദ്യശാലകൾ നടത്തുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമല്ലെന്ന് വ്യക്തമാക്കിയ സിസോദിയ അനധികൃത മദ്യശാലകൾ അടച്ചുപൂട്ടുമെന്നും വ്യക്തമാക്കി. നിരവധി മാറ്റങ്ങളാണ് പുതിയ മദ്യനയത്തിൽ സർക്കാർ അംഗീകരിച്ചിരിക്കുന്നത്.
advertisement
ഡ്രൈ ഡേകളുടെ എണ്ണം വർഷത്തിൽ മൂന്ന് ആക്കി കുറക്കാനും തീരുമാനമായി. മദ്യശാലകളുടെ വിസ്താരം 500 സ്ക്വയർഫീറ്റ് വേണം. മദ്യം നൽകുന്ന ജനൽ റോഡിലേക്ക് തുറക്കുന്ന രീതിയിൽ ആകരുത് തുടങ്ങിയ മാറ്റങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്.
advertisement
പുതിയ മദ്യനയത്തിലൂടെ 20 ശതമാനം അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.  മന്ത്രിമാരുടെ ശുപാർശകൾ അനുസരിച്ചാണ് പുതിയ മദ്യനയത്തിന് സർക്കാർ അംഗീകാരം നൽകിയത്.
തലസ്ഥാനത്തെ റെസ്റ്റോറന്റുകളും ക്ലബ്ബുകളും പുലർച്ചെ 3 മണി വരെ മദ്യം വിളമ്പാൻ അനുവദിക്കണമെന്ന് സർക്കാർ നിയോഗിച്ച പാനൽ കഴിഞ്ഞ ഡിസംബറിൽ നിർദ്ദേശിച്ചിരുന്നു. മനീഷ് സിസോദിയ രൂപീകരിച്ച പാനൽ നിയമപരമായ മദ്യപാന പ്രായം 25 ൽ നിന്ന് 21 ആക്കി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹിയിൽ പുതിയ മദ്യനയം; മദ്യപിക്കാനുള്ള നിയമപരമായ പ്രായം 21 ആക്കി
Next Article
advertisement
മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച പുലർച്ചെ മുതൽ
മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു; പൂജകൾ ബുധനാഴ്ച പുലർച്ചെ മുതൽ
  • മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തന്ത്രി മഹേഷ് മോഹനരുടെ കാർമികത്വത്തിൽ തുറന്നു.

  • ബുധനാഴ്ച മുതൽ നെയ്യഭിഷേകവും പതിവു പൂജകളും ആരംഭിക്കും, ദർശനം 19ന് രാത്രി 11 വരെ സാധ്യം.

  • തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളത്തു നിന്ന് പുറപ്പെടും, 14ന് സന്നിധാനത്ത് എത്തും.

View All
advertisement