TRENDING:

ഉച്ചയുറക്കം തടസ്സപ്പെടുത്തി; പന്ത്രണ്ടുകാരനെ സ്ത്രീ ക്രൂരമായി തല്ലിച്ചതച്ചു

Last Updated:

കൂട്ടുകാരനൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ത്രീ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാസ്കോ: ഉച്ചയുറക്കം തടസ്സപ്പെടുത്തിയതിന്റെ പേരിൽ പന്ത്രണ്ടു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് സ്ത്രീ. ഗോവയിലെ വാസ്കോയിലാണ് സംഭവം. ജനുവരി പതിനെട്ടിന് പതിവ് ഉച്ചയുറക്കം കളിച്ചൊകൊണ്ടിരുന്ന കുട്ടി കാരണം തടസ്സപ്പെട്ടെന്ന് പറഞ്ഞാണ് 55 വയസ്സുള്ള സ്ത്രീയുടെ മർദനം.
advertisement

രാത്രി കുട്ടിയുടെ പിതാവ് വീട്ടിൽ തിരിച്ചെത്തിയതിനു ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. പിതാവ് വീട്ടിൽ തിരിച്ചെത്തുമ്പോൾ കുട്ടി കരയുകയായിരുന്നു. മകൻ കരയുന്നത് എന്തിനാണെന്ന് ഭാര്യയോട് ചോദിച്ചപ്പോഴാണ് മർദ്ദിച്ച കാര്യം പറയുന്നത്. ഇതോടെ കുട്ടിയേയും കൂട്ടി പിതാവ് പൊലീസ് സ്റ്റേഷനിലെത്തി.

സംഭവ ദിവസം കൂട്ടുകാരനൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ത്രീ എത്തിയത്. കുട്ടിയെ അടുത്തു വിളിച്ചശേഷം കയ്യിൽ കരുതിയ വടി ഉപയോഗിച്ച് തല്ലുകയായിരുന്നു. അടിയിൽ നിന്നും രക്ഷപ്പെടാൻ അടുത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് കുട്ടി ഓടി.

advertisement

എന്നാൽ സ്ത്രീ വടിയുമായി കുട്ടിയുടെ പുറകേ എത്തുകയായിരുന്നു. കുട്ടിയെ പിടികൂടി വീണ്ടും മർദ്ദിച്ചതായി പരാതിയിൽ പറയുന്നു. വീട്ടിലുള്ള മുതിർന്ന സ്ത്രീയാണ് മർദ്ദനത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത്.

You may also like:കളമശേരിയിൽ പതിനേഴുകാരന് ക്രൂരമർദനമേൽക്കുന്ന വീഡിയോ; ഏഴുപേർക്കെതിരെ കേസെടുത്തു

മർദ്ദനത്തിൽ കുട്ടിയുടെ വയറ്റിലും കഴുത്തിലും തലയിലും കൈക്കും പരിക്കേറ്റിട്ടുണ്ട്. ഇതോടെയാണ് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. പരാതി പരിശോധിക്കാനെത്തിയ പൊലീസിനോട് ഉറക്കത്തിനിടയിൽ കുട്ടി ശല്യപ്പെടുത്തിയെന്നാണ് സ്ത്രീ കാരണം പറഞ്ഞത്.

advertisement

You may also like:നഗ്ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പതിനാറുകാരി ഗർഭിണിയായി

മർദ്ദനത്തിൽ പരിക്കേറ്റ കുട്ടിയുടെ ദൃശ്യങ്ങളും സ്ഥലത്തെ ആളുകളുടെ വാട്സ് നമ്പരുകളിൽ പ്രചരിച്ചിരുന്നു. സ്ത്രീക്കെതിരെ ഗോവ ശിശു നിയമം അനുസരിച്ച് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ പതിനേഴുകാരൻ ക്രൂരമായ മർദനത്തിന് ഇരയായതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചെന്ന് ആരോപിച്ചാണ് നാലുസുഹൃത്തുക്കൾ കുട്ടിയെ അതി ക്രൂരമായി മർദിച്ചത്. പ്രതികളിലൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

advertisement

You may also like:സ്വകാര്യവിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ഹാക്കർമാർ ആവശ്യപ്പെട്ടത് 10 കോടി രൂപ; പരാതിയുമായി ഒരു കുടുംബം

ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മർദ്ദിച്ചവരിൽ ഒരാളൊഴികെ മറ്റുള്ളവർ പ്രായപൂർത്തിയാവാത്തവരാണ്. 10 മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ലഹരി ഉപയോഗം വീട്ടിൽ അറിയിച്ചതിന്റെ പ്രതികാരമാണ് മർദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നതെങ്കിലും പ്രണയവുമായി ബന്ധപ്പെട്ട വിഷയങ്ങളും മർദനത്തിന് കാരണമായെന്ന് വീഡിയോയിലെ സംസാരത്തിൽ വ്യക്തമാണ്. മർദനമേറ്റ കുട്ടിക്കും മർദിച്ചവർക്കും പ്രായപൂർത്തി ആവാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അവശനായി തളർന്നു വീണ 17കാരനെ നൃത്തം ചെയ്യിപ്പിക്കുന്നതും കൂർത്ത മെറ്റൽ കൂനയിൽ മുട്ടുകുത്തി ഇരുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതും കേൾക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉച്ചയുറക്കം തടസ്സപ്പെടുത്തി; പന്ത്രണ്ടുകാരനെ സ്ത്രീ ക്രൂരമായി തല്ലിച്ചതച്ചു
Open in App
Home
Video
Impact Shorts
Web Stories