സ്വകാര്യവിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ഹാക്കർമാർ ആവശ്യപ്പെട്ടത് 10 കോടി രൂപ; പരാതിയുമായി ഒരു കുടുംബം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഹാക്കര്‍മാര്‍ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് രാജീവ്കുമാര്‍ പരാതിയില്‍ ആരോപിക്കുന്നത്.
സ്വകാര്യവിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ഹാക്കർമാർ ആവശ്യപ്പെട്ടത് 10 കോടി രൂപ; പരാതിയുമായി ഒരു കുടുംബം ഗാസിയാബാദ്: അശ്ലീല ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഹാക്കർമാർ പണം ആവശ്യപ്പെട്ടെന്ന പരാതിയുമായി യുവാവ് പൊലീസിനെ സമീപിച്ചു.
advertisement
അശ്ലീല ചിത്രങ്ങളും കുടുംബത്തിന്റെ സ്വകാര്യ വിവരങ്ങളും ഓൺലൈനിൽ പ്രചരിപ്പിക്കാതിരിക്കാൻ 10 കോടി രൂപയാണ് പ്രതിഫലമായി ഹാക്കർമാർ ആവശ്യപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. ഗാസിയാബാദ് വസുന്ധര കോളനിയിലെ രാജീവ് കുമാർ എന്നയാളാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
advertisement
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഹാക്കർമാരുടെഭാഷണി മുഴക്കിയത്. സ്വകാര്യ ചിത്രങ്ങളും കുടുംബത്തിന്റെ സ്വകാര്യവിവരങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഹാക്കര്‍മാരുടെ ഭീഷണി.
advertisement
ഹാക്കര്‍മാര്‍ തന്നെയും തന്റെ കുടുംബത്തെയും നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് രാജീവ്കുമാര്‍ പരാതിയില്‍ ആരോപിക്കുന്നത്. കുടുംബത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഹാക്കര്‍മാര്‍ അറിയുന്നുണ്ടെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.