ശനിയാഴ്ച രാവിലെ പത്തരയോടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഒന്നാം നിലയിലെ അശോകിന്റെ മുറിയിലേക്ക് പോയ സൂര്യ അവിടെ കയറി വാതിൽ അടച്ചു തൂങ്ങി മരിക്കുകയായിരുന്നു. അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.
വീട്ടിലുള്ളവര്‍ പുറത്തു പോയ സമയത്ത് സൂര്യ മുറിയുടെ വാതിലടച്ച് ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴിയില്‍ പറയുന്നു. വിവരമറിഞ്ഞ് മറ്റുള്ളവര്‍ എത്തിയപ്പോള്‍ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഫാനില്‍ ഷാളും ഉണ്ടായിരുന്നു.
advertisement
അതുകൊണ്ടുതന്നെ സൂര്യയടുടെ വീട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. എന്നാൽ മുറിയിൽനിന്ന് ബഹളം കേട്ട് എത്തി, അഴിച്ചിറക്കിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞതായാണ് അശോക് പറയുന്നത്. മരണം സംഭവിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണവും ഇൻക്വസ്റ്റും നടത്തി. അതിനുശേഷം യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ പി എസ് സി പരിശീലന കേന്ദ്രത്തില്‍ അശോകും സൂര്യയും ഒരുമിച്ച് ജോലി ചെയ്തിരുന്നു. എന്നാൽ നാലു വർഷം മുമ്പാണ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതെന്ന് അശോക് പറയുന്നു. ഡിസംബര്‍ 15ന് മറ്റൊരു യുവാവുമായി സൂര്യയുടെ വിവാഹവും ഉറപ്പിച്ചിരുന്നു. ഈ ബന്ധം ഇഷ്ടമില്ലാതിരുന്ന സൂര്യ, അശോകിനെ വിവാഹം കഴിക്കാൻ നിർബന്ധം പിടിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
