TRENDING:

Whatsapp | ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി

Last Updated:

നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് മങ്കട സ്വദേശിയെ ഷഫീല വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. ഈ ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ (Suicide) ചെയ്തത് മങ്കട സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി. ആലങ്കോട് അച്ചിപ്രവളപ്പിൽ റഷീദിന്‍റെ ഭാര്യ ഷഫീലയെയാണ്(29) മരിച്ച നിലയിൽ കണ്ടെത്തിയത്. വാട്സാപ്പിലെ (Whatsapp) ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ യുവാവ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഇക്കാര്യം യുവതി സഹോദരനെ അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ യുവതി അയച്ച മെസേജിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുറ്റിപ്പുറത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഫീലയുടെ ഭർത്താവ് റഷീദ് നാലുമാസം മുമ്പാണ് വിദേശത്തേക്ക് പോയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഷഫീലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള പരിശോധന സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സഹോദരൻ ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പത് മണി വരെ ഷഫീല അയൽക്കാരോടും 9.30ന് അടുത്ത ബന്ധുവിനോട് ഫോണിലും സംസാരിച്ചിരുന്നു.

മങ്കട സ്വദേശിയായ യുവാവ് ചൊവ്വാഴ്ച വീട്ടിലെത്തിയ ഭീഷണിപ്പെടുത്തിയ വിവരം ഷഫീല ഇളയ സഹോദരൻ അബൂബക്കർ സിദ്ദീഖിനോട് പറഞ്ഞിരുന്നു. നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് മങ്കട സ്വദേശിയെ ഷഫീല വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. ഈ ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഇയാൾ ഏറെനേരം ഷഫീലയുമായി വഴക്കുണ്ടാക്കിയതായി അയൽക്കാർ പറയുന്നു. ഒമ്പതും മൂന്നു വയസുള്ള പെൺമക്കൾക്കൊപ്പമാണ് ഷഫീല താമസിച്ചിരുന്നത്.

advertisement

വഴിത്തർക്കത്തിനൊടുവിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു; അയൽവാസി തീകൊളുത്തിയതെന്ന് ദൃക്സാക്ഷി മൊഴി

വഴിത്തർക്കത്തിനൊടുവിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം എടവണ്ണയ്ക്ക് അടുത്ത് ഒതായിയിലാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ ഷാജി(40) എന്നയാളാണ് മരിച്ചത്. ഷാജിയുടെ ശരീരത്തിൽ അയൽവാസിയായ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം ഷാജി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന സംശയവും പൊലീസിന് ഉണ്ട്.

Also Read- Pocso | ദുബായിൽനിന്ന് വന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി; പ്രതി പെൺകുട്ടിയുടെ വിവാഹാലോചന മുടക്കാൻ ശ്രമിച്ചെന്നും പരാതി

advertisement

സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമെ എന്താണ് സംഭവിച്ചതെന്ന് പറയാനാകുവെന്ന നിലപാടിലാണ് പൊലീസ്. അതേസമയം ആത്മഹത്യയാണെന്ന സംശയവും പൊലീസിന് ഉണ്ട്. ഷാജിയും അയൽവാസിയായ യുവതിയും തമ്മിൽ ഏറെക്കാലമായി വഴിത്തർക്കം നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തെ തുടർന്ന് അയൽവാസിയായ യുവതി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പൊലീസ് പറയുന്നു. അതേസമയം ഷാജിയുടേത് കൊലപാതകമാണെന്നും, അയൽവാസിയായ യുവതിയെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. യുവതിയെ പിടികൂടാതെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ നിലപാട് എടുത്തതോടെ നേരിയതോതിൽ സംഘർഷമുണ്ടായി. ഇപ്പോൾ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Whatsapp | ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി
Open in App
Home
Video
Impact Shorts
Web Stories