യുവതിയുടെ മക്കളുടെയും ഭർത്താവിന്‍റെയും ഭർതൃസഹോദരന്‍റെയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗ്വാളിയാറിലെ ജയ ആരോഗ്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് പറയുന്നതനുസരിച്ച് യുവതിയുടെ ആദ്യഭർത്താവ് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരിച്ചു. ഇതിനെ തുടർന്ന് ഇവർ ഭർത്താവിന്‍റെ ഇളയ സഹോദരനായ ചോട്ടു ഖാൻ എന്നയാളുമായി ബന്ധുക്കൾ ഇവരുടെ വിവാഹം നടത്തി.
Also Read-വിമാനത്തിൽ സീറ്റ് ഉറപ്പാകാത്തതിനെ തുടർന്ന് വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
advertisement
എന്നാൽ യുവതി ചോട്ടു ഖാന്‍റെ സഹോദരി ഭർത്താവ് ലോഖൻ ഖാൻ എന്നായാളുമായി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെച്ചൊല്ലി കുടുംബത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതേ തുടർന്ന് യുവതി കാമുകനുമായി ഒളിച്ചോടാൻ പദ്ധതിയിട്ടു. ശനിയാഴ്ച പദ്ധതി നടപ്പാക്കിയ ഇവർ കുടുംബത്തിന് വിഷം ചേർത്ത ഭക്ഷണം നൽകിയ ശേഷം ഒളിച്ചോടുകയായിരുന്നു.
36കാരിയുടെ രണ്ട് മക്കൾ, ഭർത്താവ്, ഭർത്താവിന്‍റെ മാതാപിതാക്കൾ, സഹോദരൻ, സഹോദര ഭാര്യ എന്നിവരെയാണ് വിഷം അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം സംഭവത്തിൽ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ബറസോം പൊലീസ് സ്റ്റേഷൻ ഇന്‍ ചാർജ് സുർജിത് സിംഗ് അറിയിച്ചിരിക്കുന്നത്, അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
മധ്യപ്രദേശിൽ നിന്നു തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ ബലാത്സംഗത്തിന് ഇരയായ പതിനാറുകാരിയെയും സംഭവത്തിൽ കുറ്റക്കാരനായ 21കാരനെയും കെട്ടിയിട്ട് ഗ്രാമത്തിലൂടെ പരേഡ് ചെയ്യിച്ച ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഇതിലുൾപ്പെടും.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയെയും പ്രതിയെയും റോപ്പുകൾ ഉപയോഗിച്ച് കെട്ടിയ ശേഷം ഗ്രാമത്തിലൂടെ നിർബന്ധപൂർവം പരേഡ് ചെയ്യിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇരുവരെയും മർദിക്കുകയും ചെയ്യുന്നുണ്ട്. 'ഭാരത് മാതാ കീ ജയ്'വിളികള്‍ മുഴക്കിക്കൊണ്ടാണ് അതിക്രമം അരങ്ങേറുന്നത്. പെൺകുട്ടിയെ പിന്നീട് പൊലീസുകാരെത്തിയാണ് രക്ഷപ്പെടുത്തിയതെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.