Also Read- ബൈക്കിൽ കാമുകിക്കൊപ്പം യാത്ര ചെയ്ത 27കാരനെ കാമുകിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു
ഗ്വാളിയാർ ജില്ലയിൽ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം. ജൂൺ 28ന് ഭർത്താവും സഹോദരിയും ചേർന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡൽഹിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച് യുവതിയുടെ സഹോദരൻ വനിതാ കമ്മീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്തു. പിന്നീട് സബ് ഡിവിഷനൽ മജിസ്ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.
advertisement
Also Read- വീടുകുത്തിത്തുറന്ന് കവർച്ച; 23 പവൻ സ്വർണനാണയങ്ങളും അഞ്ച് പവന്റെ സ്വർണബിസ്ക്കറ്റും നഷ്ടമായി
അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ കേസ് എടുത്തിരിക്കുന്നത്. എന്നാൽ, മറ്റു നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പൊലീസിനെതിരെ ആക്ഷേപം ഉയരുന്നത്. ദുർബലമായ എഫ് ഐ ആറാണ് മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്തതെന്നും ആസിഡ് ആക്രമണത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും വനിത കമ്മീഷൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാര്യം യുവതി മനസ്സിലാക്കി. ഇതോടെയാണ് ഭർത്താവ് ക്രൂര മർദനം തുടങ്ങിയത്. പിന്നീട് സഹോദരിക്കൊപ്പം ചേർന്ന് ബലംപ്രയോഗിച്ച് യുവതിയെ ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങൾ നശിച്ചതായി ഡോക്ടർമാർ പറഞ്ഞതായി വനിത കമ്മീഷൻ അയച്ച കത്തിൽ പറയുന്നു. നിലവിൽ ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛർദ്ദിക്കുകയാണെന്നും കത്തിൽ പറയുന്നു.
Also Read- ലോക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന് വ്യാജ ബോംബ് ഭീഷണി; ബംഗാള്‍ സ്വദേശി പിടിയില്‍
യുവതി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇത്തരം ഗുരുതരമായ കേസ് മധ്യപ്രദേശ് പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ലജ്ജാകരമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം.
