Also Read- നഴ്സിനുനേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദർശനം; പഴക്കച്ചവടക്കാരൻ അറസ്റ്റിൽ
ഇന്നലെ വൈകിട്ട് തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണ് വിവരം.
advertisement
Also Read- ബസിനുള്ളിൽ വീണ്ടും യുവതിക്കുനേരെ നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; ഹോട്ടല്‍ ജീവനക്കാരൻ പിടിയിൽ
ജീവനക്കാരോട് പെൺകുട്ടി ഇക്കാര്യം പറഞ്ഞതോടെ ഇവർ ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയോയെന്ന് വ്യക്തമല്ല. മധ്യവയസ്‌കൻ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ എന്നും വ്യക്തതയില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന.