കാസർഗോഡ്: വഴിനടന്ന് പോവുകയായിരുന്ന നഴ്സായ യുവതിക്ക് നേരെ വാഹനത്തിലിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ടയാളും ഇപ്പോള്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ എ അര്‍ശാദ് (34) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
Also Read- ബസിനുള്ളിൽ വീണ്ടും യുവതിക്കുനേരെ നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടയും; ഹോട്ടല്‍ ജീവനക്കാരൻ പിടിയിൽ
കാഞ്ഞങ്ങാടിനടുത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി കോട്ടച്ചേരിയില്‍ ബസിറങ്ങി വഴിയരികിലൂടെ നടന്നുപോകുമ്പോള്‍ ഗുഡ്സ് ഓട്ടോറിക്ഷയിലിരുന്ന യുവാവ് യുവതിയെ വിളിച്ച് നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണ് പരാതി. യുവതി ഉടന്‍ ഹൊസ്ദുര്‍ഗ് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഗുഡ്‌സ് ഓടോറിക്ഷയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതിയായ അര്‍ശാദ്.
Also Read- ‘തൊട്ടുരുമ്മി ലൈംഗിക ചേഷ്ട’; KSRTC ബസിൽ യുവനടിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ
സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അര്‍ശാദ് ഇക്കഴിഞ്ഞ ജനുവരി 14ന് പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത 11 ഉം 13 ഉം വയസുള്ള വിദ്യാർത്ഥിനികളായ പെണ്‍കുട്ടികള്‍ക്ക് നേരെ ഗുഡ്‌സ് ഓടോറിക്ഷയില്‍ പോവുകയായിരുന്ന പ്രതി റോഡില്‍ വണ്ടി നിര്‍ത്തി ഉടുമുണ്ട് പൊക്കി നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു അന്നത്തെ കേസ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് വീണ്ടും സമാന കേസില്‍ യുവാവ് അറസ്റ്റിലായിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flashing private parts, Kasargod, Savad