TRENDING:

യുവാവിന് കാഴ്ച നഷ്ടമായ ആസിഡ് ആക്രമണം: യുവതി കസ്റ്റഡിയിലായത് ഭർത്താവിന്‍റെ വീട്ടിൽനിന്ന്

Last Updated:

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെയാണ് അരുൺ ബന്ധത്തിൽ നിന്ന് പിന്മാറിയത്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രണയം നിരസിച്ചതിനെ തുടർന്നാണ് അടിമാലിയില്‍ യുവാവിന് നേരെ വീട്ടമ്മ ആസിഡ് ആക്രമണം(Acid Attack) നടത്തിയതെന്ന് വ്യക്തമായി. മൂന്നാങ്കണ്ടം സ്വദേശിനിയായ ഷീബയുടെ ആക്രമണത്തിൽ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. യുവതിയെ ഭർത്താവിന്‍റെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും, തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അരുൺകുമാറും ഷീബയും തമ്മിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയുമായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ അരുൺ കുമാർ പ്രണയത്തിൽ നിന്ന് പിൻമാറിയതിലുള്ള വൈരാഗ്യം കാരണമാണ് ആസിഡ് ആക്രമണം നടത്താൻ ഷീബയ്ക്ക് പ്രകോപനമായത്.
Sheeba_acid-attack
Sheeba_acid-attack
advertisement

മൂന്നാങ്കണ്ടം സ്വദേശി ഷീബയാണ് അരുൺകുമാറിനെ ആക്രമിച്ചത് ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. സോഷ്യൽമീഡിയ വഴിയാണ് അരുൺ കുമാർ ഷീബയുമായി പരിചയത്തിലാകുന്നത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറി. അരുൺ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

ചൊവ്വാഴ്ച്ച രാവിലെ 10.20 ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്ത് വെച്ച് കയ്യിൽ കരുതിയ ആസിഡ് അരുണിന്റെ മുഖത്ത് ഷീബ ഒഴിക്കുകയായിരുന്നു. അരുണിനെ സംസാരിക്കാനായി വിളിച്ചു വരുത്തിയ ശേഷമായിരുന്നു ആക്രമണം. ഗേറ്റിന് പിന്നിൽനിന്ന് പെട്ടെന്ന് അരുണിന്‍റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അരുണിന്റെ കാഴ്ച്ച ശക്തി പൂർണമായും നഷ്ടമായി. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്. റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

advertisement

'ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി'; മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി ഭാര്യ

മലപ്പുറം: മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പീഡന പരാതിയുമായി ഭാര്യ. ഭർത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നു. കൂടാതെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. മലപ്പുറം പൊലീസ് മേധാവിക്കാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഭർത്താവ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും യുവതി ആരോപിക്കുന്നു.

advertisement

Also Read- ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; 34കാരൻ അറസ്റ്റിൽ

വിവാഹശേഷം ശാരീരികമായും മാനസികമായും ക്രൂര പീഡനമാണ് താൻ അനുഭവിച്ചതെന്ന് യുവതി പറയുന്നു. പ്രകൃതിവിരുദ്ധ പീഡനം എതിർത്തപ്പോൾ ക്രൂരമായി പീഡിപ്പിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് മറ്റുള്ളവരുടെ മുന്നിൽവെച്ച് അപമാനിച്ചു. ബന്ധുവീടുകളിൽ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചില്ല. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന് പുറമെ മാതാപിതാക്കളും സഹോദരിയും മർദ്ദിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപ നൽകാത്തതിന് വിവാഹസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങൾ ഭർത്താവും വീട്ടുകാരും ചേർന്ന് പിടിച്ചുവാങ്ങിയതായും പരാതിയിൽ പറയുന്നു.

advertisement

Also Read- രണ്ടാമതും കാമുകനൊപ്പം കടന്നുകളഞ്ഞു; യുവതിയും കാമുകനും ഒരുവർഷത്തിനുശേഷം അറസ്റ്റിൽ

മലപ്പുറം കോട്ടക്കലിലാണ് 30കാരനായ യുവാവിനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദിച്ചെന്ന പരാതി ഉയർന്നത്. സംഭവത്തിൽ യുവാവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ ആറുപേർ അറസ്റ്റിലായിരുന്നു. മർദ്ദനത്തിൽ പരുക്കേറ്റ കോട്ടക്കൽ സ്വദേശി അബ്ദുൾ അസീബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനമെന്ന് അസീബ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നാല് മാസം മുൻപ് ആണ് അസീബ് കോട്ടക്കൽ സ്വദേശിനിയെ വിവാഹം കഴിച്ചത്. മൂന്ന് പേർ അടങ്ങിയ സംഘം അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തുകയും അവിടെ വെച്ച് മർദ്ദിക്കുകയും തുടർന്ന് വാഹനത്തിൽ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയായിരുന്നു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം എന്ന് അസീബ് പറയുന്നു.

advertisement

Also Read- Acid Attack| പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഇടുക്കിയിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

" ഞാൻ എന്‍റെ ഓഫീസിൽ ഇരിക്കുക ആയിരുന്നു. ഭാര്യയുടെ ബന്ധുക്കൾ വന്ന് എന്നെ ആക്രമിച്ചു. മൂന്ന് പേരായിരുന്നു അവർ. അവരുടെ കയ്യിൽ വടിവാളും ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉണ്ടായിരുന്നു. പിന്നീട് എന്നെ ബലമായി വാഹനത്തിൽ കയറ്റി വീട്ടിൽ കൊണ്ട് പോയി മർദിച്ചു. അവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഭാര്യയെ മുത്തലാഖ് ചൊല്ലണം എന്ന് പറഞ്ഞാണ് ശരീരമാസകലം മർദ്ദിച്ചത്." - അസീബ് പറഞ്ഞു.

"ഞങ്ങളുടേത് പ്രണയ വിവാഹം ഒന്നും അല്ല. എന്താണ് ഇത്ര പ്രശ്നം ഉണ്ടാകാൻ കാരണം ആയത് എന്ന് അറിയില്ല. അവൾ ഇപ്പൊൾ അവരുടെ കൂടെ ആണ്. എന്‍റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം ഒഴിയണം എന്ന് പറഞ്ഞത്. " - ആശുപത്രിയിൽ കഴിയുന്ന അസീബ് പറഞ്ഞു.

മർദ്ദനത്തിൽ ഇയാളുടെ മുഖത്തും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും പരിക്ക് ഏറ്റിട്ടുണ്ട്. മൂക്കിന്‍റെ പാലം തകർന്നിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ വരെ മർദ്ദനം ഏൽപ്പിച്ചു എന്നാണ് അസീബ് പറയുന്നത്. ഇയാളുടെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് അസീബിനെ മോചിപ്പിച്ചതും ആശുപത്രിയിൽ ആക്കിയതും. അസീബിന്‍റെ പരാതിയിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലായ ചങ്കുവെട്ടി സ്വദേശികളായ മജീദ്, ഷഫീഖ്, ജലീൽ എന്നിവർ ഇയാളുടെ ഭാര്യയുടെ കുടുംബാംഗങ്ങൾ ആണ്. കേസിൽ കൂടുതൽ പേരെ പിടികൂടാൻ ഉണ്ടെന്ന് കോട്ടക്കൽ പോലീസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവാവിന് കാഴ്ച നഷ്ടമായ ആസിഡ് ആക്രമണം: യുവതി കസ്റ്റഡിയിലായത് ഭർത്താവിന്‍റെ വീട്ടിൽനിന്ന്
Open in App
Home
Video
Impact Shorts
Web Stories