നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Acid Attack| പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഇടുക്കിയിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

  Acid Attack| പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഇടുക്കിയിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

  തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറാണ് ആക്രമിക്കപ്പെട്ടത്.

  Screengrab

  Screengrab

  • Share this:
   ഇടുക്കി: അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം(Acid Attack). പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറാണ് ആക്രമിക്കപ്പെട്ടത്.

   ആസിഡ് ആക്രമണത്തിൽ അരുണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. മൂന്നാങ്കണ്ടം സ്വദേശി ഷീബയാണ് ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. സോഷ്യൽമീഡിയ വഴിയാണ് അരുൺ കുമാർ ഷീബയുമായി പരിചയത്തിലാകുന്നത്.

   വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറി. അരുൺ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.

   ചൊവ്വാഴ്ച്ച രാവിലെ 10.20 ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്ത് വെച്ച് അരുണിന്റെ മുഖത്ത് കയ്യിൽ കരുതിയ ആസിഡ് ഷീബ ഒഴിക്കുകയായിരുന്നു. അരുണിനെ സംസാരിക്കാനായി വിളിച്ചു വരുത്തുകയായിരുന്നു. അരുണിന്റെ കാഴ്ച്ച ശക്തി പൂർമായും നഷ്ടമായി. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്.

   സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഷീബയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

   അച്ഛനൊപ്പം ചേർന്ന് ഭാര്യയുടെ കാമുകനെ കൊന്ന് യുവാവ്; ഇരുവരും പൊലീസ് പിടിയിൽ

   ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവും പിതാവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിതാപൂരിലാണ് സംഭവം. അപകടമരണമാണെന്ന് കരുതിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതോടെയാണ് അച്ഛനും മകനും പിടിയിലായത്.

   ഈ വർഷം മെയിലായിരുന്നു യുവാവിന്റെ വിവാഹം. വിവാഹ ശേഷം ഭാര്യ രാത്രി സമയങ്ങളിൽ ഫോണിൽ ഏറെ നേരം സംസാരിക്കുന്നതും പുറത്തു പോയാൽ വൈകി തിരിച്ചു വരുന്നതുമാണ് സംശയത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പൊലീസിനോട് പറഞ്ഞു.

   ഇതുസംബന്ധിച്ച് ഭാര്യയുമായി നിരന്തരം യുവാവ് വഴക്കിട്ടിരുന്നു. ഇതിനിടയിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ ഇയാൾ കാണുകയും ചെയ്തു. മോഹിത് എന്നായിരുന്നു ഇയാളുടെ പേര്. ഈ സംഭവം താൻ അവഗണിക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും പരിഹസിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

   ബന്ധുക്കളുടെ പരിഹാസത്തിൽ പ്രകോപിതനായ യുവാവ് ഇക്കാര്യം പിതാവിനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് മോഹത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച നേരിട്ടു കണ്ട് സംസാരിക്കണമെന്നാവശ്യപ്പെട്ട് മോഹിത്തിനോട് വരാൻ പറഞ്ഞു. ഗോലാപൂർ-സീതാപൂർ അതിർത്തിയിൽ വെച്ച് അച്ഛനും മകനും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മോഹത്തിനെ കൊലപ്പെടുത്തുകയായിരുന്നു.
   Published by:Naseeba TC
   First published:
   )}