ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; 34കാരൻ അറസ്റ്റിൽ

Last Updated:

കെ എസ് ആർ ടി സി ഓർഡിനറി ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയെ പ്ലാമൂട് ജങ്ഷനിൽ എത്തിയപ്പോൾ ജ്യോതിഷ് കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിനു ഇരയാക്കുകയായിരുന്നു

jyothish
jyothish
കൊല്ലം: ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗികമായി അതിക്രമിച്ച (Sexual abuse) സംഭവത്തിൽ 34കാരൻ അറസ്റ്റിലായി. പത്തനാപുരം, ചെളിക്കുഴി, വെട്ടിക്കൽ വീട്ടിൽ തുളസിദാസിന്‍റെ മകൻ ജ്യോതിഷ് (34) ആണ് അറസ്റ്റിലായത്. കൊല്ലം (Kollam) എഴുകോൺ അമ്പലത്തുംകാല ജങ്ഷനിൽ നിന്നും കൊട്ടാരക്കരയിലേക്കുള്ള കെ എസ് ആർ ടി സി (KSRTC) ബസ്സിലാണ് സംഭവം.
കെ എസ് ആർ ടി സി ഓർഡിനറി ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയെ പ്ലാമൂട് ജങ്ഷനിൽ എത്തിയപ്പോൾ ജ്യോതിഷ് കടന്ന് പിടിച്ച് ലൈംഗിക അതിക്രമത്തിനു ഇരയാക്കുകയായിരുന്നു. ഇതേത്തുടർന്ന് യുവതി ബഹളം വെക്കുകയും മറ്റ് യാത്രക്കാർ ജ്യോതിഷിനെ തടഞ്ഞുവെക്കുകയും ചെയ്തു. തുടർന്ന് പൊലീസിനെ വിളിപ്പിച്ച് യുവാവിനെ കൈമാറുകയായിരുന്നു. യുവാവിനെ തടഞ്ഞുവെക്കുന്നതിനിടെ സഹയാത്രക്കാർക്കുനേരെ ഇയാൾ കൈയ്യേറ്റം നടത്താൻ ശ്രമിച്ചതായും ആരോപണം ഉണ്ട്.
കൊട്ടാരക്കര പോലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി കൊട്ടാരക്കര പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ തന്നെ പ്രതിയെ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
advertisement
പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഇടുക്കിയിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
അടിമാലിയില്‍ യുവാവിന് നേരെ ആസിഡ് ആക്രമണം(Acid Attack). പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറാണ് ആക്രമിക്കപ്പെട്ടത്.
ആസിഡ് ആക്രമണത്തിൽ അരുണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. മൂന്നാങ്കണ്ടം സ്വദേശി ഷീബയാണ് ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. സോഷ്യൽമീഡിയ വഴിയാണ് അരുൺ കുമാർ ഷീബയുമായി പരിചയത്തിലാകുന്നത്.
advertisement
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ഷീബ. ഈ കാര്യം അറിഞ്ഞതോടെ അരുൺ ബന്ധത്തിൽ നിന്ന് പിന്മാറി. അരുൺ മറ്റൊരു വിവാഹം കഴിക്കാനുള്ള തീരുമാനിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
ചൊവ്വാഴ്ച്ച രാവിലെ 10.20 ന് അടിമാലി ഇരുമ്പുപാലം ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്ത് വെച്ച് അരുണിന്റെ മുഖത്ത് കയ്യിൽ കരുതിയ ആസിഡ് ഷീബ ഒഴിക്കുകയായിരുന്നു. അരുണിനെ സംസാരിക്കാനായി വിളിച്ചു വരുത്തുകയായിരുന്നു. അരുണിന്റെ കാഴ്ച്ച ശക്തി പൂർമായും നഷ്ടമായി. ആക്രമണത്തിൽ ഷീബയുടെ മുഖത്തും കൈക്കും പൊള്ളലേറ്റിട്ടുണ്ട്.
advertisement
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  റബര്‍ ഉറയൊഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഷീബയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം; 34കാരൻ അറസ്റ്റിൽ
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement