മർദനത്തിനൊടുവിൽ സമീന മരിച്ചെന്ന് മനസ്സിലായപ്പോൾ ബന്ധുക്കൾ ഓടിരക്ഷപ്പെട്ടു. വീട്ടിൽനിന്നു രണ്ടു ദിവസമായി നിർത്താതെ പാട്ടു കേട്ടതിനെ തുടർന്നു സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
Also Read- മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ BJP പ്രവർത്തകൻ അറസ്റ്റില്‍
തിങ്കളാഴ്ചയാണ് ഗാസിയാബാദിലെ സിദ്ധാർത്ഥ് വിഹാറിൽ താമസിക്കുന്ന ബന്ധുക്കളായ ഹീനയുടെയും രമേശിന്റെയും വീട്ടിൽ സമീന എത്തിയത്. ഇരുവരുടെയും മകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനാണ് സമീന വന്നത്. ഇതിനിടെ വീട്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി. സമീനയാണ് ഇത് മോഷ്ടിച്ചതെന്ന് ദമ്പതികൾ ആരോപിക്കുകയായിരുന്നു.
advertisement
Also Read- കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
തുടർന്ന് ഹീനയും രമേശും മറ്റുള്ളവരും ചേർന്ന് വടി ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് സമീനയെ മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുറ്റം സമ്മതിക്കാൻ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരയ്ക്കുകയും നിലവിളി കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വയ്ക്കുകയും ചെയ്തു. ക്രൂരമർദനത്തെ തുടർന്ന് സമീന മരണത്തിന് കീഴടങ്ങിയതോടെ പ്രതികൾ ഓടിരക്ഷപ്പെട്ടു. എന്നാൽ പാട്ടു നിർത്താതെ കേട്ടതോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.