മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ BJP പ്രവർത്തകൻ അറസ്റ്റില്‍; പുറത്താക്കിയെന്ന് ജില്ലാ നേതൃത്വം

Last Updated:

വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍ മുമ്പ് ബിജെപി ദളിത് മോർച്ച സംസ്ഥാന സമിതി അംഗമായിരുന്നു

ശിവദാസന്‍
ശിവദാസന്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. മലപ്പുറം ഇരിമ്പിളിയം വെണ്ടല്ലൂര്‍ സ്വദേശി ഇല്ലത്തു പടിവീട്ടിൽ ശിവദാസന്‍ (48) ആണ് അറസ്റ്റിലായത്.
വളാഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറായ ശിവദാസന്‍ മുമ്പ് ബിജെപി ദളിത് മോർച്ച സംസ്ഥാന സമിതി അംഗമായിരുന്നു. തന്നെ ശിവദാസന്‍ പീ‍‍ഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന കുട്ടിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലിസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.
നിലവിൽ ഇയാൾ ബിജെപിയുമായോ പോഷക സംഘടനകളുമായോ ബന്ധപ്പെട്ട ചുമതലകളൊന്നും വഹിക്കുന്നില്ലായിരുന്നു എന്നും കേസ് അറിഞ്ഞതിനെത്തുടർന്ന് അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായും ബിജെപി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ന്യൂസ് 18 നോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ BJP പ്രവർത്തകൻ അറസ്റ്റില്‍; പുറത്താക്കിയെന്ന് ജില്ലാ നേതൃത്വം
Next Article
advertisement
KIIFB| കിഫ്ബിയുടെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
KIIFB| കിഫ്ബിയുടെ രജത ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
  • കിഫ്ബിയുടെ രജത ജൂബിലി ആഘോഷം നവംബർ 4 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

  • കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്യും.

  • കിഫ്ബിയുടെ 1190 പദ്ധതികൾക്ക് 90,562 കോടി രൂപയുടെ അംഗീകാരം നൽകി പ്രവർത്തനം മുന്നേറുകയാണ്.

View All
advertisement