കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
- Published by:Naseeba TC
- news18-malayalam
Last Updated:
ഇയാളെ തിരുവല്ല പോലീസ് സംഭവ സ്ഥലത്തു വെച്ചു തന്നെ കസ്റ്റഡിയിലെടുത്തു
പത്തനംതിട്ട: നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു. ഇന്ന് വൈകിട്ട് നാലരയോടെ കോടതി മുന്നിൽ വെച്ചായിരുന്നു സംഭവം.
ജയപ്രകാശ് എന്നയാളാണ് ജഡ്ജിയുടെ ഔദ്യോഗിക വാഹനമായ മാരുതി സ്വിഫ്റ്റ് ഡിസയർ അടിച്ചു തകർത്തത്. ഇയാളെ തിരുവല്ല പോലീസ് സംഭവ സ്ഥലത്തു വെച്ചു തന്നെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
തന്റെ കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ജയപ്രകാശ് ജഡ്ജിയുടെ കാർ തകർത്തത്. ആക്രമണത്തിൽ കാറിന്റെ മുൻവശത്തേയും പിൻവശത്തേയും ചില്ലുകൾ തകർന്നു.
Location :
Thiruvalla,Pathanamthitta,Kerala
First Published :
June 21, 2023 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കേസിൽ നീതി കിട്ടുന്നില്ലെന്ന് പരാതി; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു